നാദാപുരം: നാദാപുരം ഗ്രാമപഞ്ചായത്ത് നടത്തുന്ന ഷീ കെയർ പദ്ധതിയുടെ ഭാഗമായി 10 മുതൽ 19 വയസു വരെയുള്ള പെൺകുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനായി ആരംഭിച്ച 'ഗേൾ കോഡ്' ആരോഗ്യ സംരക്ഷണ ക്യാമ്പ് ഇന്ന് നാല് കേന്ദ്രങ്ങളിൽ നടക്കും. പെൺകുട്ടികളുടെ മാനസിക, ശാരീരിക ആരോഗ്യം, വ്യക്തി ശുചിത്വം, പഠനത്തിൽ താത്പര്യക്കുറവ് തുടങ്ങിയ വിഷയങ്ങളിൽ മാർഗ നിർദ്ദേ ശം നൽകും. ഹീമോഗ്ലോബിൻ പരിശോധിച്ച് ചികിത്സ ആവശ്യമായവർക്ക് തുടർ ചികിത്സ നൽകും. ചീറോത്ത് എം.എൽ.പി സ്കൂൾ കേന്ദ്രത്തിൽ രണ്ട്, മൂന്ന് വാർഡുകളിലെയും കല്ലാച്ചി കമ്മ്യൂണിറ്റി ഹാളിൽ 10,18 വാർഡുകളിലെയും നാദാപുരം മോയിൻകുട്ടി അക്കാഡമി കേന്ദ്രത്തിൽ 15,19,20 വാർഡുകളിലെയും നരിക്കാട്ടേരി 174ാം നമ്പർ അങ്കണവാടിയിൽ 11, 12 വാർഡുകളിലേയും കുട്ടികൾ പങ്കെടുക്കണം. മറ്റ് വാർഡുകളിലെ ഗേൾ കോഡ് ആരോഗ്യ ക്യാമ്പ് ആഗസ്റ്റ് 9,16 തിയതികളിൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |