കുറ്റ്യാടി: ഛത്തിസ്ഗന്ധിലെ ബി.ജെ.പി. സർക്കാർ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ നടന്നു. ജില്ലാ കോൺഗ്രസ് അദ്ധ്യക്ഷൻ അഡ്വ.കെ. പ്രവീൺ കുമാർ
ഉദ്ഘാടനം ചെയ്തു. ശ്രീജേഷ് ഊരത്ത് അദ്ധ്യക്ഷത വഹിച്ചു. ജമാൽ കൊരങ്കോട്, കെ.പി. അബ്ദുൾ മജീദ്, പി.കെ. സുരേഷ്, ഏലിയാറ ആനന്ദൻ, പി.പി. ആലിക്കുട്ടി, ടി. സുരേഷ് ബാബു, എസ്.ജെ സജീവ്കുമാർ, സി.കെ രാമചന്ദ്രൻ, രാഹുൽ ചാലിൽ, ജമാൽ മൊകേരി, എ.സി അബ്ദുൾമജീദ്, ഹാഷിം നമ്പാടൻ, എ.ടി. ഗീത, അനിഷ പ്രദീപ്, ലീബ സുനിൽ, സിദ്ധാർത്ഥ് നരിക്കുട്ടും ചാൽ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |