SignIn
Kerala Kaumudi Online
Sunday, 03 August 2025 10.03 PM IST

എക്സെെസ് ഓണം സ്പെഷ്യൽ ഡ്രെെവ് 4 ന് വ്യാജനൊഴുക്കേണ്ട; പിടിവീഴും

Increase Font Size Decrease Font Size Print Page
driveeeeeeeeeeeeee-
ഓണം സ്പെഷ്യൽ ഡ്രെെവ്

കോഴിക്കോട്: ഓണത്തിന് വ്യാജനൊഴുക്കേണ്ട പിടികൂടാൻ വല വിരിച്ച് എക്സെെസുണ്ട്. വ്യാജമദ്യവും ലഹരിവസ്തുക്കളുടെ കടത്തും വിപണനവും തടയുന്നതിന് എക്സൈസിന്റെ ഓണം സ്പെഷ്യൽ ഡ്രൈവിന് നാലിന് തുടക്കമാകും. ഡെപ്യൂട്ടി, അസി. കമ്മിഷണർമാരുടെ നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്ക്വാഡുകളാണ് പരിശോധന നടത്തുക. ദേശീയ പാതകളിലും ജില്ലാ അതി‌ർത്തികളിലും എക്സൈസിന് പുറമെ പൊലീസ്, റവന്യൂ, വനം, മോട്ടോർ വാഹന വകുപ്പ് എന്നിവരും രംഗത്തുണ്ടാകും. വന മേഖലകൾ, ഒറ്റപ്പെട്ട സ്ഥലങ്ങൾ, കെട്ടിടങ്ങൾ, മദ്യശാല പരിസരം എന്നിവിടങ്ങളിലും പരിശോധന നടത്തും. വടകര - കൊയിലാണ്ടി, താമരശ്ശേരി - കോഴിക്കോട് ഭാഗങ്ങളിലായി പ്രവർത്തിക്കുന്ന രണ്ട് സ്‌ട്രൈക്കിംഗ് ഫോഴ്സ് യൂണിറ്റുകളുടെ നേതൃത്വത്തിൽ ചെക്ക് പോസ്റ്റുകളിലും അതിർത്തികളിലും ഉൾപ്രദേശങ്ങളിലും പരിശോധനയുണ്ടാകും. കർണാടകയിൽ നിന്നും മാഹിയിൽ നിന്നും വൻതോതിൽ മദ്യവും മയക്കുമരുന്നും കേരളത്തിൽ എത്താൻ സാദ്ധ്യതയുളളതിനാൽ ബോർഡർ,​ ഹൈവേ,​ബെെക്ക് പട്രോളിംഗും ശക്തമാണ്. സെപ്തംബർ നാലുവരെ ഡ്രെെവ് തുടരും.

കണ്‍ട്രോള്‍ റൂമുകൾ ആരംഭിച്ചു

വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് രാത്രികാല പട്രോളിംഗ് ഉള്‍പ്പെടെ കാര്യക്ഷമമായി നടത്താന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും സ്ട്രൈക്കിംഗ് ഫോഴ്സും പ്രവര്‍ത്തനം ആരംഭിച്ചു. കണ്‍ട്രോള്‍ റൂമുകളിലും എക്സൈസ് ഓഫീസുകളിലും ഓഫീസ് മേധാവികളുടെ മൊബൈല്‍ നമ്പറിലും പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാം. പരാതിക്കാരുടെ പേരുവിവരം രഹസ്യമായി സൂക്ഷിക്കും. വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കും. ടോള്‍ ഫ്രീ നമ്പര്‍: 155358.


വിവരമറിയിക്കാം

ഡിവിഷനല്‍ എക്സൈസ് കണ്‍ട്രോള്‍ റൂം: 0495 2372927,

ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍, കോഴിക്കോട് (0495 2372927, 9447178063)

അസി. എക്സൈസ് കമ്മിഷണര്‍, കോഴിക്കോട് (0495 2375706, 9496002871)

എക്സൈസ് സര്‍ക്കിള്‍ ഓഫീസ്, കോഴിക്കോട് (0495 2376762, 9400069677),

പേരാമ്പ്ര (0496 2610410, 9400069679), വടകര (0496 2515082, 9400069680) താമരശ്ശേരി (0495 2214460, 9446961496) ഫറോക്ക് (0495 2422200, 9400069683), എക്സൈസ് റേഞ്ച് ഓഫീസ്, കോഴിക്കോട് (0495-2722991, 9400069682), കുന്ദമംഗലം (04952802766,9400069684), താമരശ്ശേരി (0495 2224430, 9400069685), ചേളന്നൂര്‍ (0495 2855888, 9400069686), കൊയിലാണ്ടി (0496 2624101, 9400069687), ബാലുശ്ശേരി (0496 2650850, 9400069688), വടകര (0496 2516715, 9400069689), നാദാപുരം (0496 2556100, 9400069690), എക്സൈസ് ചെക്‌പോസ്റ്റ്, അഴിയൂര്‍ (0496 2202788, 9400069692).

'' എക്സെെസ് ഓണം ഡ്രെെവിന്റെ ഭാഗമായി കൂടുതൽ കരുതലോടെ പരിശോധന ശക്തമാക്കും''

ജിമ്മി ജോസഫ്,​ അസി. എക്സെെസ് കമ്മിഷണർ

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.