ബേപ്പൂർ : കടലുണ്ടി ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസ് കുടുംബശ്രീ സംഗമം 'താളലയം 2025' സംഘടിപ്പിച്ചു. പൊതുമരാമത്ത് - ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ കുടുംബശ്രീയുടെ 25 വർഷത്തെ ചരിത്രം - പുസ്തക പ്രകാശനം മന്ത്രി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അനുഷ വി അദ്ധ്യക്ഷത വഹിച്ചു. മുരളി മുണ്ടെങ്ങാട് സ്വാഗതം പറഞ്ഞു. പ്രവീണ റിപ്പോർട്ടവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ ശൈലജ , പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ശിവദാസൻ, സ്ഥിരംസമിതി അദ്ധ്യക്ഷ ബിന്ദു പച്ചാട്ട്, സുഷമ ടി, മെമ്പർ സതിദേവീ . സഹകരണ ബാങ്ക് പ്രസിഡന്റുമാരായ ജയപ്രകാശ് കെ, കബീർ, പരമശിവൻ കെ , എൻ.കെ ബിച്ചുക്കോയ, കെ.വി ഇസ്മായിൽ, പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് മിനു പി വി എന്നിവർ പ്രസംഗിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |