മുക്കം: വിദേശ രാജ്യങ്ങളിലുള്ള വിദ്യാർത്ഥികൾക്ക് ഓൺലൈനായി മതപഠനത്തിന് സൗകര്യമൊരുക്കുന്ന സമസ്തയുടെ ഇ-ലേണിംഗ് വിദ്യാഭ്യാസ പദ്ധതി മാതൃകാപരമാണെന്ന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി അഭിപ്രായപ്പെട്ടു. പറഞ്ഞു.സമസ്തയുടെയും കീഴ് ഘടകങ്ങളുടെയും ആസ്ഥാനമായി മുക്കത്ത് പ്രവർത്തനമാരംഭിച്ച ഇസ്ലാമിക് സെന്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സലാം ഫൈസി മുക്കം അദ്ധ്യക്ഷത വഹിച്ചു. ഉമർ ഫൈസി മുക്കം മുഖ്യപ്രഭാഷണം നടത്തി.ഹുസൈൻ യമാനി പദ്ധതി വിശദീകരിച്ചു. സെന്ററിന് വേണ്ടിയുള്ള ബിരിയാണി ചലഞ്ചിൽ കൂടുതൽ പണം സ്വരൂപിച്ചു നൽകിയ നെല്ലിക്കാപറമ്പ്, മുക്കം ടൗൺ,കുറ്റിപ്പാല മദ്രസ കമ്മിറ്റികളെയും ഇസ്ലാമിക് സെന്ററിന് സൗകര്യം ഏർപ്പെടുത്തിയ മുക്കം താഴെക്കോട് ജുമാ മസ്ജിദ് ഭാരവാഹികളെയും അനുമോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |