കുന്ദമംഗലം: പെരുവയൽ, കുന്ദമംഗലം പഞ്ചായത്ത് സ്വതന്ത്ര കർഷക സംഘo (എസ്.കെ.എസ്) സംയുക്തമായി കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ കർഷക ദ്രോഹ നടപടികൾക്കെതിരെ കുന്ദമംഗലം കൃഷി ഭവൻ ഓഫിസിന് മുമ്പിൽ ധർണ്ണ നടത്തി. മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എൻ.പി.ഹംസ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് തടത്തിൽ അദ്ധ്യക്ഷത വഹിച്ചു. ഒ.ഹുസൈൻ, പി.കെ. മുനീർ, കരുപ്പാല അബ്ദുറഹിമാൻ, പ.സി. കാദർ ഹാജി, മുളയത്ത് മുഹമ്മദ് ഹാജി, അരിയിൽ മൊയ്‌ദീൻ ഹാജി, എം. ബാബുമോൻ, സി.അബ്ദുൽ ഗഫൂർ, പി.അബുഹാജി, എൻ.കെ.ഹക്കീം, കെ.ഒ.ആലി പ്രസംഗിച്ചു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുള്ള നിവേദനം കുന്ദമംഗലം കൃഷി ഓഫീസർക്ക് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |