കുറ്റ്യാടി: രൂക്ഷമായ വന്യജീവി ആക്രമണത്താൽ പൊറുതിമുട്ടിയ കർഷകരെ സർക്കാർ അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് കർഷക കോൺഗ്രസ് കണ്ണീർ ദിനമായി ആചരിച്ചു. കർഷക കോൺഗ്രസ് കുറ്റ്യാടി നിയോജകമണ്ഡലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വേളം കൃഷി ഭവൻ പരിസത്തു നടത്തിയ പ്രതിഷേധം കിസാൻമിത്ര എക്സിക്യൂട്ടീവ് ഡയറക്ടർ കെ.എം വേണു ഉദ്ഘാടനം ചെയ്തു. ടി.എൻ അബ്ദുൽനാസർ അദ്ധ്യക്ഷത വഹിച്ചു. അസ്ലം കടമേരി, ശ്രീധരൻ ചാമക്കാലായ്, ടി.വി കുഞ്ഞിക്കണ്ണൻ, ശ്രീധരൻ മഠത്തിൽ, മന്നത്ത് ചന്ദ്രൻ, ഇബ്രാഹിം പാലോടി, സുജിത്ത് എ.കെ, സലാം കെ.ആർ, നുപ്പറ്റ നസീർ, നാണുനമ്പ്യാർ പള്ളിയത്ത്, അരിയാക്കി മൂസ, ഇ.പി ഫൈസൽ നമ്പാം വയൽ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |