കുന്ദമംഗലം: നവകേരള മുന്നേറ്റത്തിനായ് കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് ഭരണ തുടർച്ചക്കായ് എന്ന മുദ്രാവാക്യങ്ങൾ ഉയർത്തി സി.പി.എം കുന്ദമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വികസന സന്ദേശ ജാഥ സംഘടിപ്പിച്ചു. പിലാശ്ശേരിയിൽ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം ഗിരീഷ് ഉദ്ഘാടനം ചെയ്തു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ
വി അനിൽ കുമാർ, എം.എം സുധീഷ്കുമാർ, കെ ശ്രീധരൻ, എം.കെ മോഹൻദാസ്, പി.പി ഷിനിൽ, സി സോമൻ, കെ ഷിജു, ടി.പി നിധീഷ്, എൻ ഷിയോലാൽ, കെ സുരേഷ് ബാബു പ്രസംഗിച്ചു. പെരുവഴിക്കടവിൽ നടന്ന സമാപന പൊതുയോഗം കെ.കെ ദിനേശൻ ഉദ്ഘാടനം ചെയ്തു. റഷീദ് കുറ്റ്യാടി പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |