കുന്ദമംഗലം: ജില്ലയിലെ തിരക്കേറിയ റൂട്ടുകളിൽ ഒന്നായ മടവൂർ നരിക്കുനി റൂട്ടിൽ കെ.എസ്.ആർ.ടി.സി ബസ് റൂട്ട് അനുവദിക്കണമെന്ന് ചക്കാലക്കൽ ഹയർ സെക്കൻഡറി സ്‌കൂൾ പി.ടി.എ എക്സിക്യൂട്ടീവ് യോഗം അധികൃതരോടാവശ്യപ്പെട്ടു. പി.ടി.എ എക്സിക്യൂട്ടീവ് യോഗം മാനേജർ പി കെ സുലൈമാൻ ഉദ്‌ഘാടനം ചെയ്‌തു. പി.ടി.എ പ്രസിഡന്റ് ഒ.കെ ഇസ്മായിൽ അദ്ധ്യക്ഷത വഹിച്ചു. എം സിറാജുദീൻ, ഷാജു പി കൃഷ്‌ണൻ, ഷബ്‌ന നൗഫൽ, ടി. ബാലകൃഷ്ണൻ, വി.പി സുബൈർ, എം.കെ പ്രജില, റിയാസ് ഖാൻ, ഇ അനൂപ്, പി. കെ അൻവർ, കെ ജാബിർ, ടി മുസ്തഫ,ഷാബുരാജ്, പി നൗഫൽ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |