കുറ്റ്യാടി: കെ.മുരളീധരൻ എം.പിയായിരിക്കെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 30 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച മരുതോങ്കര കുടുംബാരോഗ്യ കേന്ദ്രത്തിന്റെ രണ്ടാം നിലയുടെ ഉദ്ഘാടനം ഷാഫി പറമ്പിൽ എം.പി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.സജിത്ത് അദ്ധ്യക്ഷത വഹിച്ചു. എ.ഇ എം രസിത, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡെന്നീസ് പെരുവേലി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.പി റീന, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി പി.അലി, കെ.ജെ തോമസ്, അജിത പവിത്രൻ, വനജ പട്യാട്, വ്യാപാരി പ്രതിനിധി ഗോപാലൻ മരുതോങ്കര, കെ.കെ സുകുമാരൻ, കെ പി നാണു എന്നിവർ പ്രസംഗിച്ചു.മെഡിക്കൽ ഓഫീസർ ഡോ. മെറിൻ ബേബി സ്വാഗതവും വാർഡ് മെമ്പർ ബിന്ദു കുരാറ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |