ബാലുശ്ശേരി: ബാലുശ്ശേരിക്കോട്ട ശ്രീ പരദേവത ക്ഷേത്രത്തിലെ സ്വർണ്ണ കൊള്ളയുമായി ബന്ധപ്പെട്ട മുഴുവൻ പ്രതികളേയും ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പനങ്ങാട് ഏരിയ പ്രസിഡന്റ് പ്രവീൺ പുതിയകാവിലിൻ്റെ നേതൃത്വത്തിൽ കോട്ട ക്ഷേത്രത്തിനു മുന്നിൽ എകദിന ഉപവാസം നടത്തി. രാവിലെ9 മുതൽ വൈകീട്ട് 6 വരെ നടന്ന ഉപവാസം ബി.ജെ.പി റൂറൽ ജില്ലാ ജനറൽ സെക്രട്ടറി എൻ.പി രാമദാസ് ഉദ്ഘാടനം ചെയ്തു. എം.എം ബിനു അദ്ധ്യക്ഷനായി. ലിബിൻ ബാലുശ്ശേരി, രാജേന്ദ്രൻ കുളങ്ങര,ഷൈനി ജോഷി, പ്രജീഷ് കിനാലൂർ, പ്രമോദ് ശിവപുരം പ്രസംഗിച്ചു. പ്രകാശൻ ഇളമ്പിളശ്ശേരി,അരുൺ എ ടി, സി കെ രാധാകൃഷ്ണൻ, ടി.കെ ഗീത, ധനരാജ്,ശ്രീകാന്ത് ,ഷജിൽ നേതൃത്വം നല്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |