SignIn
Kerala Kaumudi Online
Sunday, 12 October 2025 5.13 PM IST

ഷാഫി പറമ്പിലിന് പൊലീസ് മർദനം ക​ത്തി​പ്പ​ട​ർ​ന്ന് പ്ര​തി​ഷേ​ധം​ ​

Increase Font Size Decrease Font Size Print Page
ddddh
ഷാഫി പറമ്പിൽ എം.പിക്ക് നേരെയുള്ള പൊലിസ് ആക്രമണത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് പ്രവർത്തകർ കോഴിക്കോട് നടക്കാവ് ഐ.ജി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ സംഗമം എം.കെ രാഘവൻ എം.പി ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട്: പേരാമ്പ്ര സി.കെ.ജി കോളേജ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പിലിന് മർദ്ദനമേറ്റ സംഭവത്തിൽ രണ്ടാം ദിനവും നഗരത്തിലും പേരാമ്പ്രയിലും പ്രതിഷേധമിരമ്പി. ആക്രമണം ബോധപൂർവമാണെന്നാണ് കോൺഗ്രസ് പ്രവർത്തകർ പറയുന്നത്. യു.ഡി.എഫ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാവിലെ പത്ത് മണിയോടെ ഐ.ജി ഓഫീസിന് മുന്നില്‍ നടത്തിയ പ്രതിഷേധ സംഗമത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകരാണ് അണിനിരന്നത്. സംഘർഷാവസ്ഥ കണക്കിലെടുത്ത് ഐ.ജി ഓഫീസിന് മുന്നില്‍ നൂറുകണക്കിന് പൊലീസുകാർ നിലയുറപ്പിച്ചിരുന്നു. രാവിലെ 9.30ന് ഡി.സി.സി ഓഫീസില്‍ നിന്നും പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ നടക്കാവ് ഐ.ജി ഓഫീസിന് മുന്നില്‍ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ ശ്രമിച്ചു. ഇത് നേരിയ സംഘർഷത്തിനിടയാക്കി. തുടർന്ന് പ്രവര്‍ത്തകര്‍ പൊലീസിനെതിരെ പ്രതിഷേധമുദ്രവാക്യമുയര്‍ത്തി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

തുടർന്ന് എം.കെ രാഘവന്‍ എം.പി സമരം ഉദ്ഘാടനം ചെയ്യുന്നതിനിടയിൽ കോൺഗ്രസ് പ്രവർത്തകർ ബാരിക്കേഡ് തകർത്ത് ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത് പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളിനുമിടയാക്കി. തുടർന്ന് പ്രവർത്തകർ റോഡ് ഉപരോധിച്ചു.

അയ്യപ്പന്റെ സ്വര്‍ണം മോഷ്ടിച്ചത് മറച്ചുവെക്കാനാണ് പൊലീസ് അക്രമമെന്നും പാമ്പിന്‍ വിഷം പുല്ലിലുരച്ചാല്‍ മാറില്ലെന്നും എം.കെ രാഘവന്‍ എം.പി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. അയ്യപ്പന്റെ സ്വര്‍ണം കട്ടത് അക്രമം കൊണ്ട് മറച്ചുവയ്ക്കാന്‍ പറ്റില്ല. ക്രിമിനല്‍ സ്വഭാവമുള്ള പൊലീസ് ഉദ്യോഗസ്ഥരുണ്ട്. അവരെയെല്ലാം തങ്ങള്‍ നോട്ട് ചെയ്തിട്ടുണ്ട്. ഷാഫി പാര്‍ലമെന്റ് മെമ്പറാണ്. ഒരു എം.പിക്ക് സുരക്ഷ ഒരുക്കേണ്ടവരാണ് പൊലീസുകാര്‍. എന്നാല്‍, പൊലീസുകാര്‍ ഷാഫിയെ ആക്രമിക്കുകയാണ് ചെയ്തതെന്നും അവര്‍ മാപ്പ് അര്‍ഹിക്കുന്നില്ലെന്നും വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്നും എം.പി പറഞ്ഞു. തുടർന്ന് ഡി.സി.സി ഓഫീസിലേക്ക് പ്രവർ‌ത്തകർ മാർച്ചുമായി നീങ്ങി. സമരത്തെതുടർന്ന് ഏറെ നേരം ഗതാഗതം സ്തംഭിച്ചു. രണ്ട് മണിക്കൂര്‍ നീണ്ട പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് പ്രവര്‍ത്തകര്‍ സമരം അവസാനിപ്പിച്ച് മടങ്ങിയത്.

നഗരത്തിൽ വെളളിയാഴ്ച അർദ്ധരാത്രിയിലും യു.ഡി.എഫ് പ്രവർത്തകർ വ്യാപക പ്രതിഷേധം അഴിച്ചുവിട്ടിരുന്നു. സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിനു മുൻപിലെത്തിയ പ്രവർത്തകർ ഓഫീസിലേക്ക് തള്ളിക്കയറാനും പൊലീസിനെ അക്രമിക്കാനും ശ്രമിച്ചു. ടി. സിദ്ദിഖ് എം.എല്‍.എ, ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍കുമാര്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ കെ. ബാലനാരായണന്‍, കണ്‍വീനര്‍ അഹമ്മദ് പുന്നക്കല്‍, മുസ്ലീം ലീഗ് ജില്ല സെക്രട്ടറി ടി.ടി ഇസ്മായില്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ.കെ. ജയന്ത്, അഡ്വ. പി.എം നിയാസ് പങ്കെടുത്തു.

പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയിട്ടില്ല എന്ന് പച്ചക്കള്ളം പറയുകയാണ്. റൂറല്‍ എസ്.പി. കെ.ഇ.ബൈജുവിന് അങ്ങനെ പറയാന്‍ നിര്‍ദ്ദേശം നല്‍കിയത് പിണറായി ആണ്. അഴിമതിയും അക്രമവുമായി അടിച്ചമര്‍ത്തുന്ന പിണറായി ഭരണത്തെ താഴെയിറക്കും വരെ സമരം തുടരും.

സിദ്ദിഖ് എം.എല്‍.എ

എല്‍.ഡി.എഫ് കണ്‍വീനറുടെ മാനസപുത്രനാണ് ഷാഫിയെ അക്രമിക്കാന്‍ പൊലീസിന് നേതൃത്വം നല്‍കിയത്. ആ പൊലീസിനെതിരെ നടപടി എടുത്തില്ലെങ്കില്‍ അയാളുടെ വീടിനു മുന്നില്‍ സമരം നടത്തും. അന്വേഷണം പ്രഖ്യാപിക്കണം. നടപടി സ്വീകരിക്കുന്നത് വരെ സമരം ചെയ്യും.

അഡ്വ. കെ പ്രവീണ്‍കുമാര്‍, ഡി.സി.സി പ്രസിഡന്റ്

പ്ര​തി​ഷേ​ധ​മ​ട​ങ്ങാ​തെ​ ​പേ​രാ​മ്പ്ര

പോ​രാ​മ്പ്ര​:​ ​പേ​രാ​മ്പ്ര​യി​ൽ​ ​ഭീ​ക​രാ​ന്ത​രീ​ക്ഷം​ ​സൃ​ഷ്ടി​ച്ച് ​യു.​ഡി.​എ​ഫ് ​സം​ഘ​ർ​ഷം.​ ​വെെ​കീ​ട്ട് ​പേ​രാ​മ്പ്ര​ ​ബ​സ് ​സ്റ്റോ​പ്പി​ൽ​ ​ന​ട​ന്ന​ ​പ്ര​തി​ഷേ​ധ​ ​സം​ഗ​മ​ത്തി​നി​ടെ​യാ​ണ് ​ഒ​രു​ ​കൂ​ട്ടം​ ​പ്ര​വ​ർ​ത്ത​ക​ർ​ ​പൊ​ലീ​സി​ന് ​നേ​രെ​ ​തി​രി​ഞ്ഞ​ത്.​ ​ഷാ​ഫി​യെ​ ​തൊ​ട്ടാ​ൽ​ ​ക​ളി​മാ​റു​മെ​ന്ന് ​ഭീ​ഷ​ണി​ ​മു​ഴ​ക്കി​യാ​ണ് ​പ്ര​വ​ർ​ത്ത​ക​ർ​ ​പൊ​ലീ​സി​ന് ​നേ​രെ​ ​പാ​ഞ്ഞ​ടു​ത്ത​ത്.​ ​സം​ഘ​ർ​ഷം​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്യാ​നെ​ത്തി​യ​ ​മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ക​രേ​യും​ ​പ്ര​വ​ർ​ത്ത​ക​ർ​ ​ആ​ക്ര​മി​ച്ചു.​ ​റോ​ഡി​ൽ​ ​വ​ൻ​ ​സം​ഘ​ർ​ഷം​ ​സൃ​ഷ്ടി​ച്ച​ ​യു.​ഡി.​എ​ഫ് ​പ്ര​വ​ർ​ത്ത​ക​ർ​ ​അ​തു​വ​‍​ഴി​ ​പോ​യ​ ​വാ​ഹ​ന​ങ്ങ​ളും​ ​ത​ട​ഞ്ഞു.​ ​ദീ​ർ​ഘ​ ​നേ​ര​ത്തെ​ ​ഉ​ന്തും​ ​ത​ള്ളി​നു​മി​ട​യി​ൽ​ ​നേ​താ​ക്ക​ൾ​ ​ഇ​ട​പെ​ട്ട് ​പ്ര​വ​ർ​ത്ത​ക​രെ​ ​പി​ന്തി​രി​പ്പി​ച്ചു.
കു​റ്റ്യാ​ടി​:​ ​പേ​രാ​മ്പ്ര​യി​ൽ​ ​ഷാ​ഫി​ ​പ​റ​മ്പി​ൽ​ ​എം.​പി​ക്ക് ​നേ​രെ​ ​ആ​ക്ര​മ​ണം​ ​സി.​പി.​എം​ ​പൊ​ലീ​സ് ​ബാ​ന്ധ​വ​ത്തി​ൻ്റെ​ ​നേ​ർ​ക്കാ​ർ​ച്ച​യാ​ണെ​ന്നും​ ​യു.​ഡി.​എ​ഫ് ​നേ​താ​ക്ക​ളെ​യും​ ​അ​ണി​ക​ളും​ ​ആ​ക്ര​മി​ച്ച് ​ഒ​തു​ക്കാ​മെ​ന്ന​ ​വ്യാ​മോ​ഹം​ ​ഭ​ര​ണ​ത്തി​ൽ​ ​ഇ​രി​ക്കു​ന്ന​വ​ർ​ ​മ​ന​സി​ലാ​ക്കി​യാ​ൽ​ ​ന​ല്ല​തെ​ന്നും​ ​മു​സ്ലിം​ ​ലീ​ഗ് ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​പാ​റ​ക്ക​ൽ​ ​അ​ബ്ദു​ള്ള​ ​പ​റ​ഞ്ഞു.​ ​കെ.​പി.​സി.​സി​ ​സെ​ക്ര​ട്ട​റി​ ​വി.​എം​ ​ച​ന്ദ്ര​ൻ,​ ​മു​ൻ​ ​കെ.​പി.​സി.​സി​ ​അം​ഗം​ ​ജോ​ൺ​ ​പൂ​ത​ക്കു​ഴി​ ​സം​സാ​രി​ച്ചു.​ ​ഷാ​ഫി​ ​പ​റ​മ്പി​ലി​ന് ​നേ​രെ​യു​ള്ള​ ​ആ​ക്ര​മ​ണം​ ​കേ​ര​ള​ ​കോ​ൺ​ഗ്ര​സ് ​കു​റ്റ്യാ​ടി​ ​നി​യോ​ജ​ക​ ​മ​ണ്ഡ​ലം​ ​ക​മ്മി​റ്റി​ ​പ്ര​തി​ഷേ​ധി​ച്ചു.​ ​കു​റ്റ​ക്കാ​​രെ​ ​നി​യ​മ​ന​ട​പ​ടി​ക​ൾ​ക്ക് ​വി​ധേ​യ​മാ​ക്ക​ണ​മെ​ന്ന് ​നേ​താ​ക്ക​ളാ​യ​ ​ടി.​വി.​ ​ഗം​ഗാ​ധ​ര​ൻ​ ​ഒ.​ ​ഹ​രി​ദാ​സ്എ​ന്നി​വ​ർ​ ​പ്ര​മേ​യ​ത്തി​ലൂ​ടെ​ ​അ​ധി​കൃ​ത​രോ​ട് ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​മു​സ്ലിം​ ​ലീ​ഗ് ​കു​റ്റ്യാ​ടി​ ​പ​ഞ്ചാ​യ​ത്ത് ​ക​മ്മി​റ്റി​യു​ടെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​വ​ട​യം​ ​ടൗ​ണി​ൽ​ ​പ്ര​തി​ഷേ​ധ​ ​പ്ര​ക​ട​നം​ ​ന​ട​ത്തി.​ ​ടി.​ടി​ ​ഇ​സ്മ​യി​ൽ,​ ​കെ.​അ​ബ്ദു​ൾ​ ​റ​ഹ്മാ​ൻ,​ ​വി.​പി​ ​മൊ​യ്തു,​ ​കെ.​കെ​ ​മ​നാ​ഫ്,​ ​ല​ത്തീ​ഫ് ​ചൂ​ണ്ട​ ​നേ​തൃ​ത്വം​ ​ന​ൽ​കി.
കോ​ട​ഞ്ചേ​രി​:​ ​ഷാ​ഫി​ ​പ​റ​മ്പി​ൽ​ ​എം.​പി​യെ​യും​ ​കോ​ൺ​ഗ്ര​സ് ​നേ​താ​ക്ക​ള​യും​ ​മ​ർ​ദ്ദി​ച്ച​തി​ൽ​ ​പ്ര​തി​ഷേ​ധി​ച്ച് ​കോ​ൺ​ഗ്ര​സ് ​മ​ണ്ഡ​ലം​ ​ക​മ്മി​റ്റി​ ​കോ​ട​ഞ്ചേ​രി​ ​ടൗ​ണി​ൽ​ ​പ്ര​തി​ഷേ​ധ​ ​പ്ര​ക​ട​ന​വും​ ​പൊ​തു​സ​മ്മേ​ള​ന​വും​ ​ന​ട​ത്തി.​ ​ബ്ലോ​ക്ക് ​കോ​ൺ​ഗ്ര​സ് ​പ്ര​സി​ഡ​ന്റ് ​ജോ​ബി​ ​ഇ​ല​ന്തൂ​ർ​ ​പ്ര​തി​ഷേ​ധ​ ​പൊ​തു​യോ​ഗം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​വി​ൻ​സ​ന്റ് ​വ​ട​ക്കേ​മു​റി​യി​ൽ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​
കാ​യ​ക്കൊ​ടി​:​ ​പേ​രാ​മ്പ്ര​യി​ൽ​ ​ഷാ​ഫി​ ​പ​റ​മ്പി​ൽ​ ​എം.​പി​യെ​ ​പൊ​ലീ​സ് ​അ​കാ​ര​ണ​മാ​യി​ ​മ​ർ​ദ്ദി​ച്ചെ​ന്ന് ​ആ​രോ​പി​ച്ച് ​കാ​യ​ക്കൊ​ടി​ ​മ​ണ്ഡ​ലം​ ​കോ​ൺ​ഗ്ര​സ് ​ക​മ്മി​റ്റി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ത​ളി​ക്ക​ര​യി​ൽ,​ ​കു​റ്റ്യാ​ടി,​ ​വ​യ​നാ​ട് ​സം​സ്ഥാ​ന​ ​പാ​ത​ ​ഉ​പ​രോ​ധി​ച്ചു.​ ​കാ​വി​ലും​പാ​റ​ ​ബോ​ക്ക് ​കോ​ൺ​ഗ്ര​സ് ​പ്ര​സി​ഡ​ൻ്റ് ​ജ​മാ​ൽ​ ​കോ​രം​ങ്കോ​ട്ട് ​ഉ​പ​രോ​ധ​ ​സ​മ​ര​ത്തി​ൽ​ ​സം​സാ​രി​ച്ചു.
പ​യ്യോ​ളി​:​ ​യു.​ഡി.​എ​ഫ് ​പ​യ്യോ​ളി​ ​മു​ൻ​സി​പ്പ​ൽ​ ​ക​മ്മി​റ്റി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പ്ര​ക​ട​നം​ ​ന​ട​ത്തി.​ ​പേ​രാ​മ്പ്ര​ ​റോ​ഡ് ​ജം​ഗ്ഷ​നി​ലും​ ​ബ​സ് ​സ്റ്റാ​ൻ്റി​ന് ​മു​ന്നി​ലും​ ​ര​ണ്ടു​ ​ത​വ​ണ,​ ​പൊ​ലീ​സി​നെ​തി​രെ​യു​ള്ള​ ​മു​ദ്രാ​വാ​ക്യം​ ​വി​ളി​ക​ളോ​ടെ​ ​ഗ​താ​ഗ​ത​ ​ത​ട​സ​ത്തി​ന് ​മു​തി​ർ​ന്നെ​ങ്കി​ലും,​ ​മു​തി​ർ​ന്ന​ ​നേ​താ​ക്ക​ൾ​ ​ഇ​ട​പെ​ട്ട് ​പ്ര​വ​ർ​ത്ത​ക​രെ​ ​അ​നു​ന​യി​പ്പി​ക്കു​ക​യാ​യി​രു​ന്നു.​ ​ഇ​രു​ ​റോ​ഡു​ക​ളി​ലും​ ​അ​ല്പ​ ​സ​മ​യം​ ​ഗ​താ​ഗ​തം​ ​ത​ട​സ​പ്പെ​ട്ടു.​ ​ടൗ​ൺ​ ​പ്ര​ദ​ക്ഷി​ണ​ത്തി​ന് ​ശേ​ഷം​ ​പ്ര​ക​ട​നം​ ​ബ​സ് ​സ്റ്റാ​ൻ്റി​ൽ​ ​സ​മാ​പി​ച്ചു.​ ​

ഷാ​ഫി​ ​പ​റ​മ്പി​ൽ​ ​അ​ക്ര​മ​ത്തി​ന് ​നേ​തൃ​ത്വം​ ​ ന​ൽ​കു​ന്നു​:​ ​എ​ൽ.​ഡി.​എ​ഫ്

കോ​ഴി​ക്കോ​ട്:​ ​രാ​ഷ്ട്രീ​യ​ ​സം​ഘ​ർ​ഷ​ങ്ങ​ൾ​ ​ഒ​ന്നു​മി​ല്ലാ​തി​രു​ന്ന​ ​ജി​ല്ല​യി​ൽ​ ​ആ​സൂ​ത്രി​ത​മാ​യ​ ​സം​ഘ​ർ​ഷ​മു​ണ്ടാ​ക്കാ​ൻ​ ​വ​ട​ക​ര​ ​എം.​പി​ ​ഷാ​ഫി​ ​പ​റ​മ്പി​ൽ​ ​നേ​തൃ​ത്വം​ ​ന​ൽ​കു​ക​യാ​ണെ​ന്ന് ​എ​ൽ.​ഡി.​എ​ഫ് ​കോ​ഴി​ക്കോ​ട് ​ജി​ല്ലാ​ ​നേ​താ​ക്ക​ൾ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​ആ​രോ​പി​ച്ചു.​ ​സ​മാ​ധാ​നം​ ​നി​ല​നി​ർ​ത്താ​ൻ​ ​ബാ​ധ്യ​സ്ഥ​നാ​യ​ ​എം.​പി​ ​നേ​രി​ട്ട് ​അ​ക്ര​മ​ത്തി​ന് ​ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു​വെ​ന്ന് ​സി.​പി.​എം​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​എം.​മെ​ഹ​ബൂ​ബ് ​പ​റ​ഞ്ഞു.​ ​രാ​ഹു​ൽ​ ​മാ​ങ്കൂ​ട്ട​ത്തി​ലി​ൻ്റെ​ ​വി​ഷ​യം​ ​ഇ​പ്പോ​ഴും​ ​കെ​ട്ട​ട​ങ്ങി​യി​ട്ടി​ല്ല.​ ​അ​തി​ൽ​ ​നി​ന്നും​ ​ശ്ര​ദ്ധ​ ​മാ​റ്റാ​നാ​ണ് ​വ​ട​ക​ര​ ​എം.​പി​ ​ഇ​ത്ത​രം​ ​പ്ര​കോ​പ​ന​ങ്ങ​ളു​ണ്ടാ​ക്കു​ന്ന​ത്.
പേ​രാ​മ്പ്ര​യി​ൽ​ ​യു.​ഡി.​എ​ഫ് ​ന​ട​ത്തി​യ​ ​ഹ​ർ​ത്താ​ൽ​ ​അ​നാ​വ​ശ്യ​മാ​യി​രു​ന്നു.​ ​ഹ​ർ​ത്താ​ലി​ൽ​ ​അ​വ​ർ​ ​പ​ര​ക്കെ​ ​അ​ക്ര​മം​ ​അ​ഴി​ച്ചു​വി​ട്ടു.​ ​പൊ​ലീ​സ് ​നി​ശ്ച​യി​ച്ച​ ​സ്ഥ​ല​ത്ത് ​മാ​ത്ര​മാ​ണ് ​എ​ൽ.​ഡി.​എ​ഫ് ​പ്ര​ക​ട​നം​ ​ന​ട​ത്തി​യ​ത്.​ ​എ​ന്നാ​ൽ​ ​യു.​ഡി.​എ​ഫ് ​പ്ര​ക​ട​നം​ ​ഒ​ന്ന​ര​ ​മ​ണി​ക്കൂ​റോ​ളം​ ​വൈ​കി​യാ​ണ് ​തു​ട​ങ്ങി​യ​ത്.ഷാ​ഫി​ ​പ​റ​മ്പി​ലി​ൻ​റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പൊ​ലീ​സ് ​ബാ​രി​ക്കേ​ഡ് ​മ​റി​ക​ട​ക്കാ​ൻ​ ​ശ്ര​മി​ച്ച​ ​അ​വ​ർ​ ​വ​ട​ക​ര​ ​ഡി.​വൈ.​എ​സ്.​പി​യു​ടെ​ ​ഗ്ര​നേ​ഡ് ​പി​ടി​ച്ചെ​ടു​ക്കാ​നും​ ​ശ്ര​മി​ച്ചു.​ ​ഇ​തി​നി​ടെ​യാ​ണ് ​ഗ്ര​നേ​ഡ് ​പൊ​ട്ടി​ ​ഡി.​വൈ.​എ​സ്.​പി​ക്ക് ​പ​രി​ക്കേ​റ്റ​ത്.​ ​തു​ട​ർ​ന്നാ​ണ് ​ഷാ​ഫി​ക്ക് ​നി​സാ​ര​ ​പ​രി​ക്കേ​റ്റ​ത്.​ ​എ​ൽ.​ഡി.​എ​ഫ് ​ഇ​തി​ൽ​ ​ക​ക്ഷി​ ​അ​ല്ല.​ ​യു.​ഡി.​എ​ഫ് ​അ​ക്ര​മ​ത്തി​നെ​തി​രെ​ 14​ ​ന് ​പേ​രാ​മ്പ്ര​യി​ൽ​ ​എ​ൽ.​ഡി.​എ​ഫ് ​പൊ​തു​യോ​ഗം​ ​സം​ഘ​ടി​പ്പി​ക്കു​മെ​ന്നും​ ​എം.​ ​മെ​ഹ​ബൂ​ബ് ​പ​റ​ഞ്ഞു.
ജ​നാ​ധി​പ​ത്യ​ബോ​ധ​വും​ ​രാ​ഷ്ട്രീ​യ​ ​നി​ല​വാ​ര​വും​ ​ഷാ​ഫി​യു​ടെ​ ​ഭാ​ഗ​ത്ത് ​നി​ന്നു​ണ്ടാ​വു​ന്നി​ല്ലെ​ന്ന് ​സി.​പി.​ഐ​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​പി.​ ​ഗ​വാ​സ് ​പ​റ​ഞ്ഞു.​ ​ യു.​ഡി.​എ​ഫി​ൻ​റെ​ ​പ്ര​ക​ട​ന​ത്തി​ൽ​ ​എ​ൽ.​ഡി.​എ​ഫി​ൻ്റെ​ ​കൊ​ടി​തോ​ര​ണ​ങ്ങ​ൾ​ ​വ്യാ​പ​ക​മാ​യി​ ​ന​ശി​പ്പി​ക്ക​പ്പെ​ടു​ക​യാ​ണെ​ന്നും​ ​ഇ​ത് ​തു​ട​ർ​ന്നാ​ൽ​ ​തി​രി​ച്ച​ടി​യു​ണ്ടാ​കു​മെ​ന്നും​ ​സി.​പി.​എം​ ​ജി​ല്ലാ​ ​സെ​ക്ര​ട്ടേ​റി​യേ​റ്റ് ​അം​ഗം​ ​ടി.​വി​ശ്വ​നാ​ഥ് ​പ​റ​ഞ്ഞു.​ ​മു​ക്കം​ ​മു​ഹ​മ്മ​ദ്,​ ​കെ.​കെ​ ​അ​ബ്ദു​ള്ള,​ ​അ​ര​ങ്ങി​ൽ​ ​ഉ​മേ​ഷ് ​കു​മാ​ർ​ ​എ​ന്നി​വ​രും​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​സം​ബ​ന്ധി​ച്ചു.

രാ​ഷ്ട്രീ​യ​നാ​ട​കം​ ​അ​വ​സാ​നി​പ്പി​ക്ക​ണം​:​ ​സി.​പി.ഐ

കോ​ഴി​ക്കോ​ട്:​ ​നി​സാ​ര​മാ​യ​ ​കാ​ര​ണ​ങ്ങ​ൾ​ ​ഉ​ണ്ടാ​ക്കി​ ​നാ​ട്ടി​ൽ​ ​ക​ലാ​പ​മ​ഴി​ച്ചു​വി​ട്ട് ​വ​ട​ക​ര​ ​എം.​പി​ ​ഷാ​ഫി​ ​പ​റ​മ്പി​ലും​ ​കോ​ൺ​ഗ്ര​സും​ ​ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ ​രാ​ഷ്ട്രീ​യ​ ​മു​ത​ലെ​ടു​പ്പ് ​നാ​ട​കം​ ​അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ​സി.​പി.​ഐ​ ​കോ​ഴി​ക്കോ​ട് ​ജി​ല്ലാ​ ​എ​ക്‌സി​ക്യൂ​ട്ടീ​വ് ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​​ ​ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​ ​തെ​ര​ഞ്ഞെ​ടു​പ്പും​ ​നി​യ​മ​സ​ഭാ​ ​തെ​ര​ഞ്ഞെ​ടു​പ്പും​ ​ല​ക്ഷ്യം​ ​വ​ച്ച് ​ജ​ന​ങ്ങ​ളെ​ ​തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​നും​ ​നാ​ട്ടി​ലെ​ ​സ​മാ​ധാ​നാ​ന്ത​രീ​ക്ഷം​ ​ത​ക​ർ​ക്കാ​നു​മാ​ണ് ​ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട​ ​ജ​ന​പ്ര​തി​നി​ധി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ഇ​ത്ത​രം​ ​സം​ഘ​ർ​ഷ​ങ്ങ​ൾ​ ​ആ​സൂ​ത്ര​ണം​ ​ചെ​യ്ത് ​ന​ട​പ്പി​ലാ​ക്കു​ന്ന​ത്.​ ​അ​നാ​വ​ശ്യ​മാ​യ​ ​ഹ​ർ​ത്താ​ലി​ന്റെ​ ​പേ​രി​ൽ​ ​ക​ട​ക​ളും​ ​വി​ദ്യാ​ഭ്യാ​സ​ ​സ്ഥാ​പ​ന​ങ്ങ​ളും​ ​പ​ഞ്ചാ​യ​ത്ത് ​ഓ​ഫീ​സും​ ​അ​ട​പ്പി​ക്കാ​നാ​ണ് ​അ​വ​ർ​ ​ശ്ര​മി​ച്ച​ത്.​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റി​നെ​ ​ഓ​ഫീ​സി​ൽ​ ​ക​യ​റി​ ​അ​ക്ര​മി​ച്ച​ത് ​അ​ങ്ങേ​യ​റ്റം​ ​പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്.​ ​പൊ​ലീ​സ് ​ന​ട​പ​ടി​യി​ല​ല്ല​ ​ഷാ​ഫി​ ​പ​റ​മ്പി​ലി​ന് ​പ​രി​ക്കേ​റ്റ​തെ​ന്ന് ​ജി​ല്ലാ​ ​പൊ​ലീ​സ് ​മേ​ധാ​വി​ ​ത​ന്നെ​ ​തെ​ളി​വു​ക​ൾ​ ​സ​ഹി​തം​ ​വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.
ഷാ​ഫി​ ​പ​റ​മ്പി​ൽ​ ​പ്രാ​ദേ​ശി​ക​ ​നേ​താ​വി​ന്റെ​ ​നി​ല​വാ​ര​ത്തി​ൽ​ ​നി​ന്ന് ​ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട​ ​ജ​ന​പ്ര​തി​നി​ധി​ ​എ​ന്ന​ ​നി​ല​യി​ലേ​ക്ക് ​ഉ​യ​ര​ണം.​ ​ഒ​രു​ ​പ്രാ​ദേ​ശി​ക​ ​വി​ഷ​യ​ത്തെ​ ​പെ​രു​പ്പി​ച്ച് ​നാ​ട്ടി​ൽ​ ​ക​ലാ​പ​ങ്ങ​ളു​ണ്ടാ​ക്കി​ ​സാ​ധാ​ര​ണ​ ​ജ​ന​ജീ​വി​തം​ ​താ​റു​മാ​റാ​ക്കാ​ൻ​ ​ന​ട​ത്തു​ന്ന​ ​ശ്ര​മ​ങ്ങ​ളി​ൽ​ ​നി​ന്ന് ​കോ​ൺ​ഗ്ര​സ് ​ജി​ല്ലാ​ ​നേ​തൃ​ത്വം​ ​പി​ൻ​മാ​റ​ണം.​ ​അ​ക്ര​മി​ക​ൾ​ക്കെ​തി​രെ​ ​പൊ​ലീ​സ് ​ശ​ക്ത​മാ​യ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്ക​ണ​മെ​ന്നും​ ​സി.​പി.​ഐ​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​അ​ഡ്വ.​ ​പി​ ​ഗ​വാ​സ് ​ആ​വ​ശ്യ​പ്പെ​ട്ടു.

സം​ഘ​ർ​ഷ​ങ്ങ​ൾ​ ​ബോ​ധ​പൂ​ർ​വം​:​ ​ബി.​ജെ.​പി

ക​ഴി​ഞ്ഞ​ ​ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ​ ​സം​ഘ​ർ​ഷ​ങ്ങ​ൾ​ ​ബോ​ധ​പൂ​ർ​വം​ ​ഇ​ട​ത്,​ ​വ​ല​ത് ​മു​ന്ന​ണി​ക​ൾ​ ​സൃ​ഷ്ടി​ച്ച​താ​ണെ​ന്ന് ​ബി.​ജെ.​പി​ ​ജി​ല്ല​ ​സെ​ക്ര​ട്ട​റി​ ​കെ.​കെ​ ​ര​ജീ​ഷ് ​കു​റ്റ​പ്പെ​ടു​ത്തി.​ ​ത​ദ്ദേ​ശ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ആ​സ​ന്ന​മാ​യി​രി​ക്കെ​ ​ഭ​ര​ണ​പ​രാ​ജ​യം​ ​മ​റ​ച്ചു​വ​യ്ക്കാ​ൻ​ ​ഇ​ട​ത് ​മു​ന്ന​ണി​യും​ ​നേ​താ​ക്ക​ൾ​ക്കെ​തി​രെ​ ​ഉ​യ​ർ​ന്ന​ ​പീ​ഡ​ന​ ​ആ​രോ​പ​ണ​ങ്ങ​ളി​ൽ​ ​നി​ന്ന് ​ജ​ന​ശ്ര​ദ്ധ​ ​തി​രി​ച്ചു​വി​ടാ​ൻ​ ​യു.​ഡി.​എ​ഫും​ ​ന​ട​ത്തി​യ​ ​ബോ​ധ​പൂ​ർ​വ​മാ​യ​ ​ശ്ര​മ​മാ​ണ് ​പേ​രാ​മ്പ്ര​യി​ൽ​ ​ക​ണ്ട​ത്.​ ​കു​റ്റ​ക്കാ​ർ​ക്കെ​തി​രെ​ ​ക​ർ​ശ​ന​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കാ​ൻ​ ​പൊ​ലീ​സ് ​ത​യ്യാ​റാ​ക​ണ​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​ആ​വ​ശ്യ​പ്പെ​ട്ടു.

​സ​മാ​ധാ​നം​ ​നി​ല​നി​ർ​ത്ത​ണം​:​ ​ടി.​പി​ ​രാ​മ​കൃ​ഷ്ണ​ൻ​

ഹ​ർ​ത്താ​ൽ​ ​ദി​വ​സം​ ​ഗ്രാ​മ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ൻ​റി​നെ​ ​കൈ​യ്യേ​റ്റം​ ​ചെ​യ്ത​ ​സം​ഭ​വ​മു​ണ്ടാ​യി.​ ​ഇ​ത് ​പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്.​ ​ലൈ​ഫ് ​പ​ദ്ധ​തി​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ ​പൂ​ർ​ത്തി​യാ​ക്കേ​ണ്ട​ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ​ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ​ത്തി​ ​യു.​ഡി.​എ​ഫ് ​പ്ര​വ​ർ​ത്ത​ക​ർ​ ​പ്ര​സി​ഡ​ൻ​റി​നെ​ ​ക​യ്യേ​റ്റം​ ​ചെ​യ്യാ​നു​ള്ള​ ​പ്ര​വ​ണ​ത​യു​ണ്ടാ​യ​ത്.​ ​ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​ ​ഇ​ട​പെ​ട​ൽ​ ​സം​ഘ​ർ​ഷ​ത്തെ​ ​ല​ഘൂ​ക​രി​ക്കാ​നാ​ണ് ​ശ്ര​മി​ക്കേ​ണ്ട​തെ​ന്നും​ ​പേ​രാ​മ്പ്ര​യി​ൽ​ ​സ​മാ​ധാ​നം​ ​നി​ല​നി​ർ​ത്താ​നാ​വ​ശ്യ​മാ​യ​ ​ന​ട​പ​ടി​ക​ൾ​ ​ഉ​ണ്ടാ​ക​ണ​മെ​ന്നും​ ​ടി.​പി​ ​രാ​മ​കൃ​ഷ്ണ​ൻ​ ​എം.​എ​ൽ.​എ​ ​ആ​വ​ശ്യ​പ്പെ​ട്ടു.

​എ​ൽ.​ഡി.​എ​ഫി​ന് ​ബ​ന്ധ​മി​ല്ല

സം​ഘ​ർ​ഷ​വു​മാ​യി​ ​എ​ൽ.​ഡി.​എ​ഫി​ന് ​ബ​ന്ധ​മി​ല്ലെ​ന്നും​ ​സം​ഭ​വ​ത്തി​ൽ​ ​സി.​പി.​എ​മ്മി​നെ​ ​ഒ​റ്റ​പ്പെ​ടു​ത്താ​നു​ള്ള​ ​ശ്ര​മം​ ​വി​ല​പ്പോ​വി​ല്ലെ​ന്നും​ ​മു​ൻ​ ​എം.​എ​ൽ.​എ​ ​കെ​ ​കു​ഞ്ഞ​മ്മ​തും​ ​മ​റ്റ് ​നേ​താ​ക്ക​ളും​ ​വാ​ർ​ത്ത​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.​ ​
സം​ഘ​ർ​ഷം​ ​ല​ഘൂ​ക​രി​ക്കാ​നാ​ണ് ​ജ​ന​പ്ര​തി​നി​ധി​ക​ൾ​ ​ശ്ര​മി​ക്കേ​ണ്ട​തെ​ന്നും​ ​പേ​രാ​മ്പ്ര​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ൻ്റി​ൻ്റെ​ ​ഓ​ഫീ​സി​ൽ​ ​എ​ത്തി​ ​കൈ​യ്യേ​റ്റം​ ​ചെ​യ്യാ​ൻ​ ​ശ്ര​മി​ച്ച​പ്പോ​ഴും​ ​എ​ൽ.​ഡി.​എ​ഫ് ​സം​യ​മ​നം​ ​പാ​ലി​ച്ച​ത് ​ജ​ന​ങ്ങ​ളോ​ടു​ള്ള​ ​ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൻ്റെ​ ​ഭാ​ഗ​മാ​ണെ​ന്നും​ ​എം.​പി​ ​ക്ക് ​മ​ർ​ദ്ദ​ന​മേ​റ്റു​വെ​ന്ന​ത​ര​ത്തി​ൽ​ ​പ്ര​ച​രി​ക്കു​ന്ന​ ​വീ​ഡി​യോ​ ​ശാ​സ്ത്രീ​യ​ ​പ​രി​ശോ​ധ​ന​ക്ക് ​വി​ധേ​യ​മാ​ക്ക​ണ​മെ​ന്നും​ ​നേ​താ​ക്ക​ൾ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​എ​സ്.​കെ​ ​സ​ജീ​ഷ്,​ ​എം​ ​കു​ഞ്ഞ​മ്മ​ത്,​ ​കെ.​പി.​എം​ ​ബാ​ല​കൃ​ഷ്ണ​ൻ,​ ​യൂ​സ​ഫ് ​കോ​റോ​ത്ത്,​ ​കെ.​പി​ ​ആ​ലി​ക്കു​ട്ടി​ ​പ​ങ്കെ​ടു​ത്തു.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.