വടകര: കേരള പൊലീസ് ഓഫീസർ അസോസിയേഷന്റെയും കേരള പൊലീസ് അസോസിയേഷന്റെയും നേതൃത്വത്തിൽ സർവീസിലിരിക്കെ മരിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ കുടുംബാംഗങ്ങൾക്ക് സംഘടനാംഗങ്ങളിൽ നിന്ന് സമാഹരിച്ച കുടുംബ സഹായനിധി ജില്ലാ പൊലീസ് മേധാവി കെ.ഇ ബൈജു കൈമാറി. കാക്കൂർ സ്റ്റേഷനിൽ ജോലി ചെയ്യവേ മരിച്ച സീനിയർ സിവിൽ പൊലീസ് ഓഫീസർ ബഷീർ പി.വി യുടെ കുടുംബത്തിനാണ് സഹായധനം നല്കിയത്. വടകര പൊലീസ് ട്രെയിനിംഗ് സെൻററിൽ നടന്ന ചടങ്ങിൽ അഡീഷണൽ സൂപ്രണ്ട് പൊലീസ് എ.പി ചന്ദ്രൻ സംബന്ധിച്ചു. പി. സുമ അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ് പി, വി.പി സുനിൽ, കെ.സി സുഭാഷ്, ജിതേഷ് കിനാത്തിൽ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |