ബാലുശ്ശേരി: കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിച്ച് അർഹമായ ഫണ്ട് വിഹിതം ലഭ്യമാക്കണമെന്ന് കെ.എസ്.ടി.എ ബാലുശ്ശേരി സബ് ജില്ല സമ്മേളനം ആവശ്യപ്പെട്ടു. കെ.എസ്.ടി.എ. സംസ്ഥാന വൈസ് പ്രസിഡൻ്റ് പി. എസ്.സ്മിജ ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി വ്യാപാര ഭവനിൽ നടന്ന സമ്മേളനത്തിൽ എസ്. ശ്രീചിത്ത് അദ്ധ്യക്ഷനായി. എം ഷീജ, സി.പി സബീഷ്, ടി. ഗിരീഷ് കുമാർ, പി.എം. സോമൻ, പി.കെ. ഷിബു, കെ.വി. ബ്രജേഷ് കുമാർ, എം. ജ്യോതി, ബി.എസ്. ശിബിൻ, കെ. നിധീഷ് , സി.ആർ. ഷിനോയ് പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി
കെ. സുധിന (പ്രസിഡന്റ്), സി.പി സബീഷ് (സെക്രട്ടറി), ബി.എസ്. ശിബിൻ (ട്രഷറർ) തെരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |