SignIn
Kerala Kaumudi Online
Thursday, 19 February 2026 2.40 AM IST

ക്രിസ്മസ് യാത്ര മുടങ്ങില്ല കൂടെയുണ്ട് ട്രാൻ.ബസ്

Increase Font Size Decrease Font Size Print Page
ksrtc
കെ.എസ്.ആർ.ടി.സി

@ 27 അധിക സർവീസ്

കോഴിക്കോട്: ക്രിസ്മസ് -പുതുവത്സര യാത്രാത്തിരക്ക് കുറയ്ക്കാനൊരുങ്ങി കെ.എസ്.ആർ.ടി.സി. അധിക വരുമാനമാണ് പ്രതീക്ഷ. ഇതര സംസ്ഥാനങ്ങളിൽ നിന്ന് ക്രിസ്മസ് -നവ വത്സരാഘോഷങ്ങൾക്ക് കേരളത്തിലെത്തുന്നവർ നിരവധിയാണ്.

തിരിച്ചു പോകുന്നവരുടെം യാത്രാ സൗകര്യം കണക്കിലെടുത്ത് പ്രത്യേക സർവീസുകളും ഒരുക്കിയിട്ടുണ്ട്. 19 മുതലാണ് പ്രത്യേക സർവീസുകൾ ആരംഭിക്കുക. ജനുവരി അഞ്ച് വരെ തുടരും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ബംഗളൂരു, മൈസൂർ, ചെന്നെെ എന്നിവിടങ്ങളിലേക്കും തിരിച്ചുമാണ് സർവീസ് ഒരുക്കിയിട്ടുള്ളത്. കേരളത്തിൽ നിന്ന് 27 അധിക സർവീസുകളുണ്ട്. ബംഗളൂരുവിലേക്ക് കോഴിക്കോട്ടു നിന്ന് കുട്ട, മാനന്തവാടി വഴി ബംഗളൂരുവിലേക്കും തിരിച്ചും നാല് സർവീസുകൾ തുടങ്ങും. മലപ്പുറത്ത് നിന്ന് മാനന്തവാടി, കുട്ട വഴിയും തിരിച്ചും നാലു സർവീസുകൾ ആരംഭിക്കും. ബത്തേരിയിൽ നിന്ന് മെെസൂർ വഴിയാണ് യാത്ര. തൃശൂർ, എറണാകുളം, കൊല്ലം, കൊട്ടാരക്കര, പുനലൂർ, ചേർത്തല, ഹരിപ്പാട്, കോട്ടയം എന്നിവിടങ്ങളിൽ നിന്ന് കോയമ്പത്തൂർ- പാലക്കാട് കണ്ണൂർ ഇരിട്ടി വഴിയും പയ്യന്നൂർ, കാസർകോട്, ചെറുപുഴ വഴിയുമാണ് യാത്ര. www.onlineksrtcswift. com എന്ന വെബ്‌സൈറ്റ് വഴിയും ente ksrtc neo oprs എന്ന മൊബൈൽ ആപ്പിലൂടെയും സീറ്റ് ബുക്ക് ചെയ്യാം. വിശദവിവരത്തിന് ഫോൺ: കോഴിക്കോട്: 9188933809, തിരുവനന്തപുരം: 9188933716, ബംഗളൂരു: 9188933820, 9447071021, എറണാകുളം: 9188933779, കണ്ണൂർ: 9188933822.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY