SignIn
Kerala Kaumudi Online
Thursday, 19 February 2026 2.40 AM IST

മേയറെ ഇന്നറിയാം സദാശിവനും രാജീവും പരിഗണനയിൽ

Increase Font Size Decrease Font Size Print Page
cor
meyor

കോഴിക്കോട്: ഫലം വന്നു, കോലാഹലങ്ങളടങ്ങി. കോഴിക്കോട്ട് ആരാകും മേയർ എന്നതാണ് ഇപ്പോഴത്തെ ചർച്ച. ചെറിയ ഭൂരിപക്ഷമാണെങ്കിലും ഇടതുപക്ഷം ഇത്തവണയും കോർപ്പറേഷൻ കൈയിലൊതുക്കി. പക്ഷേ, പ്രതീക്ഷിച്ച മേയർ സ്ഥാനാർത്ഥി തോറ്റതോടെ ആരാവണം എന്നത് പാർട്ടിക്കുള്ളിൽ വലിയ ചർച്ചയാണ്. സി.പി.എം നോർത്ത് ഏരിയാ കമ്മിറ്റി അംഗവും മുതിർന്ന നേതാവുമായ ഒ.സദാശിവനെയാണ് മേയർ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. അന്തിമ തീരുമാനം പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ അംഗീകാരത്തോടെ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് വിവരം. കോഴിക്കോട് നോർത്ത് ഏരിയാ കമ്മിറ്റി അംഗമായ സദാശിവൻ തടമ്പാട്ട്താഴം ഡിവിഷനിൽ നിന്നാണ് കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടത്.
മറ്റൊരു മുതിർന്ന നേതാവ് കെ.രാജീവിന്റെ പേര് ഉയരുന്നുണ്ടെങ്കിലും അവസാനം ഒ.സദാശിവന് നറുക്ക് വീഴുമെന്നാണ് കണക്കുകൂട്ടൽ. ജില്ലാ കമ്മിറ്റിയിൽ ഭൂരിപക്ഷം പേരും രാജീവിനെയാണ് പിന്തുണച്ചതെന്നാണ് വിവരം. കഴിഞ്ഞ കൗൺസിലിലെ ആരോഗ്യ സ്റ്റാൻഡിംഗ് ചെയർപേഴ്സണായിരുന്ന ഡോ.എസ്. ജയശ്രീയെ മേയർ സ്ഥാനാർത്ഥിയാക്കാനായിരുന്നു ആദ്യം പാർട്ടി തീരുമാനം. എന്നാൽ കോർപ്പറേഷനിൽ ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ മുതിർന്ന നേതാവിനെ തന്നെ ഇറക്കാൻ കഴിഞ്ഞ ദിവസം ചേർന്ന സി.പി.എം സെക്രട്ടേറിയറ്റ് തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ തവണയും ജയശ്രീയെയായിരുന്നു മേയർ സ്ഥാനത്തേക്ക് ആദ്യം പരിഗണിച്ചിരുന്നത്. പിന്നീട് ബീനാ ഫിലിപ്പിന് നറുക്ക് വിഴുകയായിരുന്നു. ഡോ.ജയശ്രീയെ ഡെപ്യൂട്ടി മേയറായി പരിഗണിക്കുമെന്നാണ് വിവരം. ഇന്ന് നടക്കുന്ന എൽ.ഡി.എഫ് ജില്ലാ കമ്മിറ്റി യോഗത്തിൽ പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷ.

എസ്.കെ അബൂബക്കർ യു.ഡി.എഫ് സ്ഥാനാർത്ഥി

മേയർ സ്ഥാനാർത്ഥിയായി മീഞ്ചന്ത ഡിവിഷനിൽ നിന്ന് വിജയിച്ച എസ്.കെ അബൂബക്കറിനെ യു.ഡി.എഫ് പരിഗണിക്കുന്നതായി വിവരം. എൽ.ഡി.എഫിന്റെ മേയർ സ്ഥാനാർത്ഥിയായിരുന്ന സി.പി മുസാഫർ അഹമ്മദിനെ തോൽപ്പിച്ചത് എസ്.കെ അബൂബക്കറായിരുന്നു. ഇന്നലെ ചേർന്ന ഡി.സി.സി നേതൃയോഗത്തിലാണ് തീരുമാനം. കോർപ്പറേഷനിൽ നിലവിൽ 28 സീറ്റുകളാണ് യു.ഡി.എഫിനുള്ളത്.

 യഥാർത്ഥ പ്രതിപക്ഷം എൻ.ഡി.എ: കെ.പി പ്രകാശ്ബാബു

കോഴിക്കോട് കോർപ്പറേഷനിൽ ജമാഅത്തെ കോൺഗ്രസുമായി സഖ്യം ചേരേണ്ട ഗതികേട് ബി.ജെ.പിക്കില്ല. രണ്ടു മുന്നണികളും വർഗീയ ഭീകര ശക്തികളുടെ ചട്ടുകങ്ങളായാണ് ഇതുവരെ പ്രവർത്തിച്ചതും ഇനിയും പ്രവർത്തിക്കുക എന്നതും ജനങ്ങൾക്കറിയാം. ജനഹിതം പോലെ കോഴിക്കോടിന്റെ യഥാർത്ഥ പ്രതിപക്ഷമായി വികസിത കോഴിക്കോടിനായി ഞങ്ങളുടെ പോരാട്ടം തുടരും.

മി​ല്ലി​ ​മോ​ഹ​ൻ​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ്
കെ.​കെ​ ​ന​വാ​സ് ​വൈ​സ് ​പ്ര​സി​ഡ​ന്റാ​കും

സ്വ​ന്തം​ ​ലേ​ഖിക
കോ​ഴി​ക്കോ​ട്:​ ​യു.​ഡി.​എ​ഫി​ന് ​ഭ​ര​ണം​ ​ല​ഭി​ച്ച​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്തി​ൽ​ ​മി​ല്ലി​ ​മോ​ഹ​ൻ​ ​കൊ​ട്ടാ​ര​ത്തി​ലി​നെ​ ​പ്ര​സി​ഡ​ന്റാ​ക്കാ​ൻ​ ​കോ​ൺ​ഗ്ര​സ് ​ധാ​ര​ണ.​ ​കോ​ട​ഞ്ചേ​രി​ ​ഡി​വി​ഷ​നി​ൽ​ ​നി​ന്നാ​ണ് ​മി​ല്ലി​ ​മോ​ഹ​ൻ​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.​ ​കെ.​പി.​സി.​സി​ ​അം​ഗ​വും​ ​മ​ഹി​ളാ​ ​കോ​ൺ​ഗ്ര​സ് ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​യു​മാ​യ​ ​മി​ല്ലി​ ​മോ​ഹ​ൻ​ ​നേ​ര​ത്തെ​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​അം​ഗ​മാ​യി​രു​ന്നു.​ ​തി​രു​വ​മ്പാ​ടി​ ​സേ​ക്ര​ട്ട് ​ഹാ​ർ​ട്ട് ​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ ​സ്‌​കൂ​ളി​ൽ​ ​നി​ന്ന് ​പ്ര​ധാ​നാ​ദ്ധ്യാ​പി​ക​യാ​യി​ ​വി​ര​മി​ച്ചു.​ ​ജ​ന​ശ്രീ​ ​മി​ഷ​ൻ​ ​ജി​ല്ലാ​ ​ഭാ​ര​വാ​ഹി​യാ​യി​രു​ന്നു.
ഇ​ന്ന​ലെ​ ​ചേ​ർ​ന്ന​ ​കോ​ൺ​ഗ്ര​സ് ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​അം​ഗ​ങ്ങ​ളു​ടെ​ ​യോ​ഗം​ ​മി​ല്ലി​ ​മോ​ഹ​നെ​ ​പാ​ർ​ല​മെ​ന്റ​റി​ ​പാ​ർ​ട്ടി​ ​നേ​താ​വാ​യി​ ​തെ​ര​ഞ്ഞെ​ടു​ത്തു.​ ​കെ.​പി.​സി.​സി​ ​രാ​ഷ്ട്രീ​യ​കാ​ര്യ​സ​മി​തി​ ​അം​ഗം​ ​എ​ൻ.​ ​സു​ബ്ര​ഹ്‌​മ​ണ്യ​ൻ,​ ​ഡി.​സി.​സി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​പി.​എം.​ ​അ​ബ്ദു​റ​ഹ്‌​മാ​ൻ​ ​എ​ന്നി​വ​ർ​ ​തെ​ര​ഞ്ഞെ​ടു​പ്പ് ​യോ​ഗ​ത്തി​ന്റെ​ ​നി​രീ​ക്ഷ​ക​രാ​യി.​ ​ര​ണ്ട​ര​വ​ർ​ഷം​ ​വീ​തം​ ​കോ​ൺ​ഗ്ര​സും​ ​മു​സ്ലിം​ ​ലീ​ഗും​ ​ഭ​ര​ണം​ ​പ​ങ്കി​ടാ​നാ​ണ് ​തീ​രു​മാ​നം.​ ​ര​ണ്ടാം​ ​ത​വ​ണ​ ​പ്ര​സി​ഡ​ന്റ് ​സ്ഥാ​നം​ ​മു​സ്ലിം​ ​ലീ​ഗി​ന് ​ല​ഭി​ക്കും.​ ​മു​ന്ന​ണി​ ​ധാ​ര​ണ​പ്ര​കാ​രം​ ​മു​സ്ലിം​ ​ലീ​ഗി​ലെ​ ​കെ.​കെ​ ​ന​വാ​സ് ​ആ​ദ്യ​ ​ടേ​മി​ൽ​ ​വൈ​സ് ​പ്ര​സി​ഡ​ന്റാ​കും.​ ​നാ​ദാ​പു​രം​ ​ഡി​വി​ഷ​നി​ൽ​ ​നി​ന്ന് ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ ​ന​വാ​സ് ​മു​സ്ലിം​ ​ലീ​ഗ് ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​യാ​ണ്.​ ​ഇ​ന്ന് ​വൈ​കി​ട്ട് ​നാ​ലി​ന് ​ഡോ.​ ​എം.​കെ​ ​മു​നീ​ർ​ ​എം.​എ​ൽ.​എ​യു​ടെ​ ​വ​സ​തി​യി​ൽ​ ​ചേ​രു​ന്ന​ ​യു.​ഡി.​എ​ഫ് ​നേ​തൃ​യോ​ഗ​ത്തി​ന് ​ശേ​ഷം​ ​പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കും.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY