കക്കട്ടിൽ: കുന്നുമ്മൽ പഞ്ചായത്തിൽ നിന്ന് വിജയിച്ച കോൺഗ്രസ് സ്ഥാനാർത്ഥികളായ എലിയാറ ആനന്ദൻ, എം.ടി രവീന്ദ്രൻ, എൻ.കെ. നസീർ , പി.ടി.കെ. രാധ , ബീന കുളങ്ങരത്ത് എന്നിവരെ മുൻ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ളയും അനുമോദിച്ചു. മുല്ലപ്പള്ളിയെ സന്ദർശിച്ച വിജയികൾ ഗാന്ധിജിയുടെ പുസ്തകങ്ങൾ സമ്മാനിച്ചു. ദേശീയ ചരിത്രങ്ങളെയും നേതാക്കളെയും തമസ്കരിക്കാനുള്ള ബി.ജെ.പി സർക്കാരിന്റെ നീക്കം അപലപനീയമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഗാന്ധിജി ജനമനസിലാണ്. യു. പി. എ സർക്കാർ കൊണ്ടുവന്ന മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ ഘടന മാറ്റി ഗാന്ധിജിയുടെ പേര് വെട്ടാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ഉയരണമെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |