നാദാപുരം: ശബരിമല സ്വർണ കൊള്ളയ്ക്കെതിരെ പുറത്തിറങ്ങിയ പാരഡി ഗാന ശിൽപികൾക്കെതിരെ കേസെടുക്കാനുള്ള സി.പി.എം. നീക്കം രാഷ്ട്രീയ പ്രേരിതവും ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനെതിരായ കടന്നു കയറ്റവുമാണെന്ന് കെ.പി.സി.സി സംസ്കാര സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ മടപ്പള്ളി പറഞ്ഞു. പാരഡി ഗാന ശിൽപികൾക്കെതിരായ ഏത് നീക്കവും ചെറുക്കുമെന്നും സുനിൽ മടപ്പള്ളി പറഞ്ഞു. പാരഡി ഗാന രചയിതാവ് ജി.പി. കുഞ്ഞബ്ദുല്ലയുടെ നാദാപുരം ചാലപ്പുറത്തെ വീട്ടിൽ സംസ്കാര സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ മടപ്പള്ളി, ജില്ലാ വൈസ് ചെയർമാൻ മുകുന്ദൻ മരുതോങ്കര, നാദാപുരം നിയോജക മണ്ഡലം ചെയർമാൻ പി.കെ. സുരേന്ദ്രൻ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അശോകൻ തൂണേരി, വി.കെ രജീഷ്, ഫസൽ മാട്ടാൻ, ടി.പി. ജസീർ, അലി മാട്ടാൻ എന്നിവരെത്തി പിന്തുണ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |