ഡെപ്യൂട്ടി മേയർ ഡോ.എസ്. ജയശ്രീ
കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ മേയർ സ്ഥാനാർത്ഥിയായി ഒ.സദാശിവനെയും ഡെപ്യൂട്ടി മേയർ സ്ഥാനാർത്ഥിയായി ഡോ.എസ്. ജയശ്രീയെയും എൽ.ഡി.എഫ് ജില്ലാകമ്മിറ്റി തീരുമാനിച്ചു. തടമ്പാട്ടുത്താഴം വാർഡിൽ നിന്നാണ് 379 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ സദാശിവൻ വിജയിച്ചത്. നിലവിൽ കോർപ്പറേഷൻ കൗൺസിൽ പാർട്ടി ലീഡറും സി.പി.എം വേങ്ങേരി ഏരിയ കമ്മിറ്റി അംഗവുമാണ്. 2010ലെ കൗൺസിലറും കൂടിയായിരുന്നു. നിലവിലെ ഭരണസമിതിയിലെ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണായ ഡോ. ജയശ്രീ 271 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കോട്ടൂളി വാർഡിൽ നിന്ന് രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ടത്. കോഴിക്കോട് ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് മുൻ പ്രിൻസിപ്പലായിരുന്നു. 26നാണ് കോർപ്പറേഷൻ മേയർ തിരഞ്ഞെടുപ്പ്. അതിന് മുമ്പായി കൗൺസിലർമാർ സത്യപ്രതിജ്ഞ ചെയ്യും. മേയർ തിരഞ്ഞെടുപ്പിൽ യു.ഡിഎഫ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് നേരത്തെ നേതാക്കൾ പ്രഖ്യാപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |