കോഴിക്കോട് : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ ഇന്ത്യൻ നാഷണൽ സാലറീഡ് എംപ്ലോയീസ് ആൻഡ് പ്രൊഫഷണൽ വർക്കേഴ്‌സ് ഫെഡറേഷൻ (ഐ.എൻ.ടി.യു.സി ) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കടപ്പുറം ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ഐ.എൻ.ടി.യു.സി തൊഴിലാളി കൂട്ടായ്മ നടത്തി. ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറിയും സാലറീഡ് ഫെഡറേഷൻ അഖിലേന്ത്യാ പ്രസിഡന്റുമായ ഡോ.എം.പി പദ്മനാഭൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.സതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എം.കെ ബീരാൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി എം.പി രാമകൃഷ്ണൻ, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പദ്മകുമാർ, സംസ്ഥാന സെക്രട്ടറി കെ.സി അബ്ദുൽ റസാക്ക് തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |