കുറ്റ്യാടി: കാവിലുംപാറ പഞ്ചായത്തിലെ വർദ്ധിച്ചു വരുന്ന കാട്ടുമൃഗശല്യം അവസാനിപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കാവിലുംപാറയിലെ യു.ഡി.എഫ് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ കുറ്റ്യാടി ഫോറസ്റ്റ് റെയിഞ്ച് അധികാരികൾക്ക് നിവേദനം നൽകി. മാസങ്ങളായി മലയോര മേഖലകളിൽ കാട്ടുമൃഗങ്ങൾ വിളകളും കൃഷിഭൂമിയും നശിപ്പിക്കുകയാണെന്നും ജനങ്ങൾ വീടൊഴിയേണ്ട അവസ്ഥയിലാണെന്നും അധികാരികൾ ഉടൻ ആവശ്യമായ നടപടികൾ കൈകൊള്ളമെന്നും റോബിൻ ജോസഫ്, സോജൻ ആലത്ത്, റോസക്കുട്ടി മുട്ടത്ത് കുന്നേൽ, മനു എഴിക്കാട്ടിൽ, കെ.പി.നഷ്മ, ഫാസിൽ എന്നിവർ നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |