SignIn
Kerala Kaumudi Online
Thursday, 19 February 2026 4.55 AM IST

ജില്ലാ യാത്രയ്ക്ക് സ്വീകരണം

Increase Font Size Decrease Font Size Print Page
kunnamangalamnews
കേരള മുസ്ലിം ജമാഅത്തിന്റെ കേരള യാത്രയുടെ പ്രചാരണാർത്ഥം സംഘടിപ്പിച്ച ജില്ലാ യാത്രയ്ക്ക് കുന്ദമംഗലത്ത് സ്വീകരണം നൽകിയപ്പോൾ

കുന്ദമംഗലം: കേരള മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിൽ ജനുവരി ഒന്നു മുതൽ മുതൽ 16 വരെ നടക്കുന്ന കേരള യാത്രയുടെ പ്രചാരണാർത്ഥം നടത്തുന്ന ജില്ലാ യാത്രയ്ക്ക് കുന്ദമംഗലത്ത് സ്വീകരണം നൽകി. പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു, എം അബ്ദുല്ലത്തീഫ് മുസ്ലിയാർ കുറ്റിക്കാട്ടൂർ അദ്ധ്യക്ഷത വഹിച്ചു. അബ്ദുല്ലക്കോയ സഖാഫി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ജാഥാ ക്യാപ്റ്റൻ ടി കെ അബ്ദുറഹിമാൻ ബാഖവി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനോദ് പടനിലം, എം ബാബുമോൻ, അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി, മുഹമ്മദലി സഖാഫി വള്ളിയാട്, കബീർ എളേറ്റിൽ, ജി.അബൂബക്കർ, ഇസ്മായിൽ സഖാഫി, കെ അബ്ദുറഹിമാൻ, കെ അബ്ദുൽ മജീദ്, അഷ്റഫ്, അബ്ദുറഹിമാൻ സഖാഫി, സൈനുദ്ദീൻ നിസാമി, അഷറഫ് അഹ്സനി, ഉസ്മാൻ സഖാഫി, റഫീഖ് പിലാശ്ശേരി, അഹമ്മദ് ഹാജി എന്നിവർ പ്രസംഗിച്ചു.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY