കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ ഇ.എം.എസ് സ്റ്റേഡിയത്തിൽ നടന്ന രാംകോ കേരള വനിതാലീഗിൽ എതിരില്ലാത്ത ആറു കോളുകൾക്ക് കേരള യുണൈറ്റഡ് എഫ്സി ലൂക്ക സോക്കർ ക്ലബിനെ പരാജയപ്പെടുത്തി. 15, 63 മിനിട്ടുകളിൽ 10ാം നമ്പർ ബേബി ലാൽചന്ദ്മിയും 7,66 മിനുട്ടുകളിൽ 17ാം നമ്പർ അനീനയും 19, 20 മിനിട്ടിൽ 18ാം നമ്പർ പ്രിസ്റ്റിയും കേരള യുണൈറ്റഡ് എഫ്സിക്കു വേണ്ടി രണ്ടു ഗോളുകൾ വീതം നേടി. മത്സരത്തിലുടനീളം കേരള യുണൈറ്റഡിന്റെ മുന്നേറ്റമായിരുന്നു. ദുർബലമായ ലൂക്ക സോക്കറിന്റെ ഫോർവേഡുകൾക്ക് ഒരിക്കൽ പോലും യുണൈറ്റഡ് എഫ്.സിയുടെ പ്രതിരോധനിര ഭേദിച്ച് മന്നേറാനായില്ല. അടുത്ത മത്സരം 29നാണ്. അന്ന് ഗോകുലം കേരള എഫ്സി കടത്തനാട് രാജ എഫ്സിയുമായി ഏറ്റുമുട്ടും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |