കൊടിയത്തൂർ: കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പന്നിക്കോട് ഗവ.എൽ.പി. സ്കൂളിൽ നിർമ്മിച്ച ഹൈടെക് ശുചിമുറികൾ ഉദ്ഘാടനം ചെയ്തു. 2020-2021 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് രണ്ട് ശുചിമുറികൾ നിർമ്മിച്ചത്. 300ൽ പരം വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിന് ഇത് ഏറെ ആശ്വാസമാവും. ശുചിമുറികളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്തംഗം കെ.പി.സൂഫിയാൻ നിർവഹിച്ചു. കൊടിയത്തൂർ പഞ്ചായത്തംഗം രതീഷ് കളക്കുടിക്കുന്ന് അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് ഷക്കീർ ബാവ, വൈസ് പ്രസിഡന്റ് സി.ഫസൽ ബാബു, പ്രധാനാദ്ധ്യാപിക ബീന വടക്കൂട്ട്, എസ്.എം.സി. ചെയർമാൻ പി.സുനിൽ, പി.വി അബ്ദുല്ല, ഉണ്ണി കൊട്ടാരത്തിൽ, ഉസൈൻ ചോണാട് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |