SignIn
Kerala Kaumudi Online
Thursday, 26 September 2024 2.46 AM IST

പുസ്തകപ്രകാശനം ഗാന്ധിഗൃഹത്തിൽ

Increase Font Size Decrease Font Size Print Page
book
book

കോഴിക്കോട്: അഡ്വ. തങ്കച്ചൻ രചിച്ച 'ലോക സമാധാനം വികസനം പരിസ്ഥിതി' പുസ്തക പ്രകാശനം പത്തിന് ഉച്ചക്ക് രണ്ട് മണിക്ക് ജസ്റ്റിസ് കെമാൽപാഷ നിർവഹിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ചെറൂട്ടിറോഡ് ഗാന്ധിഗൃഹത്തിൽ നടക്കുന്ന പരിപാടിയിൽ അഡ്വ. എ. ജയശങ്കർ, അഡ്വ .സി.ആർ.നീലകണ്ഠൻ, കവി പി.കെ. ഗോപി,സോണിയ മൽഹാർ എന്നിവർ പങ്കെടുക്കും.
സൈകതം ബുക്‌സ് കോതമംഗലമാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. വീടുകളും കെട്ടിടങ്ങളും നിർമിച്ചുകൂട്ടുന്നത് വഴിയുണ്ടാകുന്ന വികസന, പരിസ്ഥിതി പ്രശ്‌നങ്ങൾ, നീലഗിരി ജൈവമേഖല പാരിസ്ഥിതികമായി വലിയ തകർച്ച നേരിടുന്നു എന്ന വസ്തുത, ബഫർസോൺ, ദേശീയ പാത 766 ലെ രാത്രിയാത്രാനിരോധനം തുടങ്ങി നിരവധി വിഷയങ്ങളാണ് പുസ്തകം ചർച്ചചെയ്യുന്നത്. വാർത്താ സമ്മേളനത്തിൽ അഡ്വ. തങ്കച്ചൻ, മുജീബ് റഹ്മാൻ, പി.എ. അബ്ദുൾ കലാം ആസാദ്, പി.ടി. ഇർഷാദ് എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE, 1
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.