പുളിക്കൽ: മതമൈത്രി ഊട്ടിയുറപ്പിക്കാൻ ഈ വർഷവും നോമ്പ് തുറ വിഭവങ്ങൾ ഒരുക്കി ശ്രദ്ധേയമാവുകയാണ് വെട്ടുക്കാട് സ്വദേശി നാരായണൻ. ചെറുമുറ്റം വേരിക്കാട് അട്ടവളപ്പ് സ്ഥിതി ചെയ്യുന്ന മസ്ജിദ് റഹ്മാനിയിലെ നോമ്പ് തുറയിലേക്ക് ഫ്രൂട്സും പലഹാരങ്ങളും നൽകിയാണ് നാരായണൻ മാതൃകയായത്. പള്ളി നിർമ്മിച്ചത് മുതൽ ഓരോ വർഷവും ഇദ്ദേഹം പള്ളിയിൽ നടക്കുന്ന നോമ്പ് തുറയിലേക്ക് വിഭവങ്ങൾ നൽകി വരാറുണ്ട്. നോമ്പ് തുറക്കുന്ന സമയത്ത് അന്നം നൽകി വരുന്നതിൽ നാരായണനും കുടുംബവും പ്രത്യേകം സന്തോഷത്തിലും നിർവൃതിയിലുമാണ്. നാരായണനിൽ നിന്ന് നോമ്പ് തുറയിലേക്കുള്ള വിഭവങ്ങൾ മുഹമ്മദ് ശാഫി ഫൈസി കരുളായി, റമീസ് ഫൈസി പാണ്ടിക്കാട്, മസ്ജിദ് റഹ്മാൻ പ്രസിഡന്റ് കുഞ്ഞാൻ അവളപ്പിൽ, കമ്മുക്കുട്ടി മാസ്റ്റർ, മോനുദ്ദീൻ കരിമ്പനക്കൽ, കുഞ്ഞു അട്ടവളപ്പിൽ, പി.അബൂബക്കർ മാസ്റ്റർ എന്നിവർ ചേർന്ന്
സ്വീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |