SignIn
Kerala Kaumudi Online
Thursday, 18 July 2024 6.30 AM IST

വിദ്യാർത്ഥികളെ ആദരിക്കും

students

മലപ്പുറം: എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ മലപ്പുറം നിയോജക മണ്ഡലത്തിലെ വിദ്യാർത്ഥികളെ ഇന്ന് രാവിലെ 10ന് മലപ്പുറം റോസ് ലോഞ്ചിൽ നടക്കുന്ന ചടങ്ങിൽ ആദരിക്കുമെന്ന് പി.ഉബൈദുള്ള എം.എൽ.എ അറിയിച്ചു. പരിപാടി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. സ്‌കൂളുകൾക്കുള്ള ഉപഹാരം പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ നൽകും. ജില്ലാ കളക്ടർ വി.ആർ. വിനോദ് മുഖ്യപ്രഭാഷണം നടത്തും. എം.എസ്.പി കമാണ്ടന്റ് കെ.വി. സന്തോഷ് മുഖ്യാതിഥിയാകും. സിവിൽ സർവീസ് പരീക്ഷയിൽ മികച്ച വിജയം നേടിയ കോഡൂർ ചെമ്മങ്കടവ് സ്വദേശി പറവത്ത് ഫാത്തിമ ഷിംനയെ ആദരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ, മുനിസിപ്പൽ ചെയർമാൻ മുജീബ് കാടേരി, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കാരാട്ട് അബ്ദുറഹിമാൻ, ജില്ലാ പഞ്ചായത്ത് മെമ്പർമാർ, പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.