തിരൂർ : സീതി സാഹിബ് മെമ്മോറിയൽ പോളിടെക്നിക്ക് കോളേജിലെ നാഷണൽ സർവ്വീസ് സ്കീം ടെക്നിക്കൽ സെല്ലിന്റെ നേതൃത്വത്തിൽ നിർമ്മിച്ച് നൽകുന്ന 10 ഭവനങ്ങളിൽഏഴെണ്ണത്തിന്റെ പൂർത്തികരണ ഉദ്ഘാടനവും റിട്ടയർ ചെയ്യുന്ന എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ മുംതാസിനുള്ള യാത്രയയപ്പ് യോഗവും കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ പി.ഐ ബഷീർ അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് എൻ.എസ്. എസ്. ഓഫീസർ ഡോ. ആർ. എൻ. അൻസാർ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. ഡോ: അബ്ദുൽ ജബ്ബാർ അഹമ്മദ് ,
കൊക്കോടി മൊയ്തീൻ, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ എസ്. അൻവർ, കെ. നിസ്സാർ ചോമയിൽ , കെ.അബ്ബാസ്, ഉമ്മർ ചിറക്കൽ, പ്രസൂൺ മംഗലത്ത്, മുംതാസ് ,സൈഫുന്നിസ , മുനീർ, ജംഷീദ് എന്നിവർ സംസാരിച്ചു
സാമൂഹിക മേഖലയിൽ മികച്ച സംഭാവന നൽകിയ സ്ഥാപനത്തിനും നാഷണൽ സർവ്വീസ് സ്കീമിനും റി എക്കൗ ഏർപ്പെടുത്തിയ പ്രത്യേക പുരസ്കാരം മികച്ച സോഷ്യൽ എൻജിനീയർ എസ്. അൻവർ, മുംതാസ് എന്നിവർക്ക് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |