തിരൂർ : കേരള പ്രാദേശിക ചരിത്ര പഠനസമിതിയും താനൂർ ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച താനൂർ ബ്ലോക്ക് ചരിത്ര ശില്പശാല താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൈനബ ചേനാത്ത് ഉദ്ഘാടനം ചെയ്തു. താനാളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. മല്ലിക അദ്ധ്യക്ഷത വഹിച്ചു. യോഗം സംസ്ഥാന പ്രസിഡൻ്റ് കെ.സി. അബ്ദുള്ള റിപ്പോർട്ട് അവതരിപ്പിച്ചു . നിറമരുതൂർ പഞ്ചായത്ത് പ്രസിഡന്റ് പി. ഇസ്മായിൽ , കെ.കെ. അബ്ദുൾ റസാഖ് ഹാജി, കാസിം ചാവക്കാട് , പ്രൊഫ. വി.പി. ബാബു, കെ.പി.ഒ റഹ്മത്തുള്ള എന്നിവർ സംസാരിച്ചു . അൻവർ സാദത്ത്, നാജിറ അഷ്‌റഫ് , അബ്ദുൾബാരി, ഷാഫി വെട്ടം , വി.വി. വിശ്വനാഥൻ, പപ്പു മംഗലം, നൗഫൽ തിരൂർ, പി.സി. മുഹമ്മദ്, ലക്ഷ്മിക്കുട്ടിയമ്മ, മുജീബ്, മുഹമ്മദ് കുട്ടി നരിപറമ്പ് എന്നിവർ സംസാരിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |