തിരൂരങ്ങാടി : മമ്പുറം മഖാമിൽ റംസാൻ മാസം പ്രാർത്ഥനയ്‌ക്കെത്തുന്ന വിശ്വാസികൾക്ക് വിശിഷ്ട വിഭവമായി ജീരകക്കഞ്ഞി. റംസാൻ മാസത്തിലെ എല്ലാ വ്യാഴാഴ്ചയും നടക്കുന്ന സ്വലാത്തിനാണ് കഞ്ഞി വിതരണം ചെയ്യുക. എല്ലാ മാസവും വ്യാഴാഴ്ചകളിൽ നടക്കുന്ന സ്വലാത്തിന് ആയിരങ്ങളാണെത്തുക. റംസാൻ മാസം ഇത് ഇരട്ടിയാകും.
റംസാനിലെ വ്യാഴാഴ്ചകളിൽ മഖാമിൽ വിതരണം ചെയ്യുന്ന ജീരകക്കഞ്ഞി വിശ്വാസികൾക്ക് ഏറെ പ്രിയമാണ്. പച്ചരി, പുഴുങ്ങലരി, നെയ്യ്, ചെറിയ ഉള്ളി, ജീരകം, തേങ്ങ എന്നിവ ചേർത്താണ് ജീരകക്കഞ്ഞി തയ്യാറാക്കുന്നത്. വ്യാഴാഴ്ച നോമ്പുതുറയ്ക്ക് എത്തുന്നവർക്കാണ് കഞ്ഞി വിതരണം ചെയ്യുക. മമ്പുറം മഖാമിനോടു ചേർന്നുള്ള പ്രത്യേകം തയ്യാറാക്കിയ ഹിഫ്ളുൽ ഖുർആൻ കോളേജ് പരിസരത്തെ പന്തലിലാണ് കഞ്ഞിയുടെ പാചകവും വിതരണവും നടക്കുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കുമായി കഞ്ഞികുടിക്കാൻ പ്രത്യേക സൗകര്യങ്ങളും ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്. കഞ്ഞി ചിലർ വീട്ടിലേക്കും കൊണ്ടുപോകും. പതിറ്റാണ്ടുകളായി തുടർന്നുവരുന്നതാണ് ഇവിടത്തെ ജീരകക്കഞ്ഞി വിതരണം. ഔഷധഗുണങ്ങളുമുണ്ട്.
മമ്പുറം സയ്യിദ് അലവി തങ്ങൾ, അമ്മാവൻ ഹസൻ ജിഫ്രിയുടെ മഖാമിൽ ആരംഭിച്ചതാണ് വ്യാഴാഴ്ചകളിലെ സ്വലാത്തും പ്രാർത്ഥനയും. പതിറ്റാണ്ടുകളായി മുടക്കമില്ലാതെ ഇതു തുടർന്നുവരുന്നു. രാവിലെ ആറിന് ജീരകക്കഞ്ഞിയുടെ പാചക തയ്യാറെടുപ്പുകൾ ആരംഭിക്കും.
ആദ്യ വ്യാഴാഴ്ചയായ ഇന്നലെ 60 കിലോയുടെ കഞ്ഞിവച്ചു. ഇനി വരുന്ന വ്യാഴാഴ്ചകളിൽ 80 കിലോ അരികൊണ്ട് കഞ്ഞി വയ്ക്കും
മഖാംകമ്മിറ്റി ഭാരവാഹികൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |