മലപ്പുറം: സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ (എസ്.എസ്.എഫ് ) 53-ാം സ്ഥാപക ദിനത്തിന്റെ ഭാഗമായി ഡിവിഷൻ സമ്മേളനവും വിദ്യാർത്ഥി റാലിയും 29ന് മലപ്പുറത്ത് നടക്കും. വൈകിട്ട് അഞ്ചിന് മുൻസിപ്പൽ ബസ് സ്റ്റാൻഡിൽ നിന്ന് തുടങ്ങുന്ന റാലി കുന്നുമ്മലിൽ സമാപിക്കും. തുടർന്ന് മൂന്നാംപടി വാദി സലാമിൽ സമ്മേളനം സമസ്ത ജില്ലാ സെക്രട്ടറി ഇബ്രാഹിം ബാഖവി മേൽമുറി ഉദ്ഘാടനം ചെയ്യും. ഡിവിഷൻ സെക്രട്ടറി ഹംസ ഫാളിലി അദ്ധ്യക്ഷനാകും. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.അബൂബക്കർ, മുൻ സംസ്ഥാന പ്രസിഡന്റ് സാദിഖ് സഖാഫി പെരിന്താറ്റിരി സംസാരിക്കും. വാർത്താസമ്മേളനത്തിൽ സംഘാടകരായ ഫർസീൻ അദനി, ഹംസ ഫാളിലി, സാലിം നൂറാനി, നിയാസ് പെരുവമണ്ണ, അഫ്സൽ കോഡൂർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |