മലപ്പുറം: പെഹൽഗാം ഭീകരാക്രമണത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ഭീകരവിരുദ്ധ സായാഹ്നം സംഘടിപ്പിച്ചു. മലപ്പുറം കെ.എസ.്ആർ.ടി.സി പരിസരത്ത് നടന്ന ഭീകര വിരുദ്ധ സായാഹ്നം മുസ് ലിം യൂത്ത് ലീഗ് സംസ്ഥാന ഉപാധ്യക്ഷൻ മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് എ.പി.ശരീഫ് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി, മണ്ഡലം ജനറൽ സെക്രട്ടറി പി.എ.സലാം, യൂത്ത് ലീഗ് ജില്ലാ ട്രഷറർ ബാവ വിസപ്പടി, എം.പി. മുഹമ്മദ്, ഹാരിസ് ആമിയൻ, യൂത്ത് ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഷാഫി കാടേങ്ങൽ, വൈസ് പ്രസിഡന്റുമാരായ
ബാസിഹ് മോങ്ങം, എസ്.അദിനാന്, സമീര് കപ്പൂര്, സലാം വളമംഗലം, ഷമീര് ബാബു മൊറയൂര്,സെക്രട്ടറിമാരായ റബീബ് ചെമ്മങ്കടവ്, ടി.പി യൂനുസ്, ശിഹാബ് തൃപ്പനച്ചി, ശിഹാബ് അരീക്കത്ത്, കുഞ്ഞിമാൻ മൈലാടി, സദാദ് കാമ്പ്ര, സി.പി.സാദിഖലി, സുബൈര് മൂഴിക്കല്, സഹല് വടക്കുംമുറി, ഉമ്മര് കുട്ടി പള്ളിമുക്ക്, കെ.കെ.ഹക്കീം, റഷീദ് കാളമ്പാടി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |