മലപ്പുറം: വയോജനങ്ങൾക്ക് എല്ലാവിധ പരിരക്ഷയും ഉറപ്പാക്കേണ്ടത് സമൂഹത്തിന്റെയും അവരെ നിയന്ത്രിക്കുന്ന രാഷ്ട്രത്തിന്റെയും ആകെ ബാധ്യതയാണെന്ന് മലപ്പുറത്ത് ചേർന്ന സീനിയർ സിറ്റിസൻ സർവ്വീസ് കൗൺസിൽ യോഗം അഭിപ്രായപ്പെട്ടു.
അതുകൊണ്ട് അവരെ വേണ്ട വിധത്തിൽ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള വികസന പരിപാടികൾക്ക് പ്രഥമ പരിഗണന നല്കാൻ ഭരണ സംവിധാനങ്ങൾ തയ്യാറാകണം. ഇതിനായുള്ള പ്രവർത്തനങ്ങളുമായി സംഘടന മുന്നോട്ട് പോകും.
സംഘടനയുടെ മണ്ഡലം തല സമ്മേളനങ്ങൾ മേയ് 25 മുതൽ ജൂൺ 30 വരെ വിവിധ കേന്ദ്രങ്ങളിൽ സാമൂഹ്യ, രാഷ്ട്രീയ,പൊതുരംഗങ്ങളിലെ വിശിഷ്ട വ്യക്തികൾ ഉദ്ഘാടനം ചെയ്യും. യോഗം സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി വിജയമ്മ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ.ടി.അബ്ദുറഹ്മാൻ, ജില്ലാ സെക്രട്ടറി കെ.സി.തുളസീദാസ്, അക്ബർ കൊളക്കാടൻ, ടി.റസാഖ്, എം.ഗംഗാധരൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |