തിരൂരങ്ങാടി: ചെമ്മാട് ദാറുൽഹുദാ ഇസ്ലാമിക സർവകലാശാലാ വിദ്യാർത്ഥി സംഘടന ദാറുൽഹുദാ സ്റ്റുഡന്റ്സ് യൂണിയൻ (ഡി.എസ്.യു) 2025-26 കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനം പാണക്കാട് സയ്യിദ് ബശീർ അലി ശിഹാബ് തങ്ങൾ നിർവഹിച്ചു. വൈസ് ചാൻസലർ ഡോ.ബാഹാഉദ്ദീൻ മുഹമ്മദ് നദ്വി അധ്യക്ഷത വഹിച്ചു. ലക്ഷദ്വീപ് എം.പി അഡ്വ. ഹംദുല്ലാ സഈദ് മുഖ്യാതിഥിയായി. മുസ്്ലിം യൂത്ത് ലീഗ് ദേശീയ സെക്രട്ടറി അഡ്വ. ഫൈസൽ ബാബു മുഖ്യപ്രഭാഷണം നിർവഹിച്ചു.മുസ്്ലിം ലീഗ് ദേശീയ സെക്രട്ടറി എം.പി മുഹമ്മദ് കോയ, ഇസ്ഹാഖ് ബാഖവി ചെമ്മാട്, കെ.സി മുഹമ്മദ് ബാഖവി, പി.ജി ഡീൻ അബ്ദുശ്ശക്കൂർ ഹുദവി ചെമ്മാട് എന്നിവർ സംസാരിച്ചു. ദാറുൽഹുദാ മാനേജിംഗ് കമ്മിറ്റി ഭാരവാഹികളായ ഹംസ ഹാജി മൂന്നിയൂർ, ക്രസന്റ് ബാവ ഹാജി, ഇബ്രാഹിം ഹാജി തയ്യിലക്കടവ് തുടങ്ങിയവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |