നിലമ്പൂർ: മലപ്പുറത്തോടുള്ള വിവേചന ഭീകരത അവസാനിപ്പിക്കുക. പ്രൊഫസർ വി.കാർത്തികേയൻ കമ്മീഷൻ ശുപാർശകൾ ഉടൻ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഫ്രറ്റേണിറ്റി പ്രവർത്തകർ നിലമ്പൂർ സി.എൻ.ജി ഹൈവേ ഉപരോധിച്ചു. പ്രതിഷേധ പ്രകടനം നിലമ്പൂർ പോസ്റ്റ് ഓഫീസിനു മുന്നിൽ പൊലീസ് തടയുകയും പ്രവർത്തകർ ഹൈവേയിൽ കുത്തിയിരുന്ന് ഉപരോധിക്കുകയും ചെയ്തു. സമരക്കാരെ അറസ്റ്റ് ചെയ്യുന്നതിനിടയിൽ പ്രവർത്തകരും പൊലീസും തമ്മിൽ നേരിയ സംഘർഷമുണ്ടായി. ജില്ലയിൽ എഇഒ ഓഫീസ് ഉപരോധം, ഹൈവേ ഉപരോധം, ജനകീയ വിചാരണ ജാഥകൾ, പ്രതിഷേധ സായാഹ്നം, പെറ്റീഷൻ കാരവൻ തുടങ്ങി തുടർ പരിപാടികൾ ഉടൻ ആരംഭിക്കുമെന്നും ജില്ലാ നേതാക്കൾ പറഞ്ഞു. ജനറൽ സെക്രട്ടറിമാരായ കെ.പി.ഹാദി ഹസ്സൻ, അഡ്വ.അമീൻ യാസിർ, വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി അംഗം മജീദ് ചാലിയാർ, ഷാറൂൻ അഹമ്മദ്, ഷാജറീന വേങ്ങര, അൻവർ സാദത്ത് കൂറ്റമ്പാറ, സവാദ് മൂലപ്പാടം, അമർ നിലമ്പൂർ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |