വണ്ടൂർ : തിരുവാലി കോട്ടാല തോട്ടിലേക്ക് അറവുമാലിന്യങ്ങൾ വൻതോതിൽ തള്ളിയതോടെ പരിസരം ദുർഗന്ധമയം. തോട്ടിലേക്ക് തള്ളിയ മാലിന്യങ്ങൾ പാലത്തിലും റോഡിലുമായി ചിതറിയിരുന്നു. തിരുവാലിയിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് റോഡ് വൃത്തിയാക്കി അണുവിമുക്തമാക്കിയത്
കഴിഞ്ഞദിവസം രാവിലെയാണ് മാലിന്യം ഇവിടെ വൻതോതിൽ തള്ളിയ നിലയിൽ കണ്ടെത്തിയത്. വിവരമറിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ ഫയർഫോഴ്സ് റോഡിൽ ഉണ്ടായിരുന്ന മാലിന്യങ്ങൾ വൃത്തിയാക്കി, ബ്ലീച്ചിങ് പൗഡർ വിതറി അണുവിമുക്തമാക്കി.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. രാമൻകുട്ടി സ്ഥലത്തെത്തി. സംഭവത്തിൽ പൊലീസ് കേസെടുത്തു. അറവുമാലിന്യങ്ങളാണ് പാലത്തിൽ നിന്ന് തോട്ടിലേക്ക് തള്ളിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |