മലപ്പുറം: നിലമ്പൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം. സ്വരാജിനെ വിജയിപ്പിക്കാൻ ആധാരം എഴുത്തുകാരുടെ സംഘടന കേരള സ്‌റ്റേറ്റ് ഡോക്യുമെന്റ് വർക്കേഴ്സ് യൂണിയൻ (കെ.എസ്.ഡി.ഡബ്ല്യു.യു) ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.
യോഗത്തിൽ പ്രകാശ് പെരിന്തൽമണ്ണ അദ്ധ്യക്ഷത വഹിച്ചു. ടി.കെ. സൂരജ്, വി.കെ. ചന്ദ്രഭാനു, കെ.പി. യാസർ അറഫാത്ത്, വി.കെ. കാർത്തികേയൻ, കെ. ഷംസുദ്ദീൻ, പി. സുജാത, ഖൈറുന്നീസ എന്നിവർ സംസാരിച്ചു. സംസ്ഥാന സർക്കാർ ആധാരം എഴുത്തുകാരുടെ തൊഴിൽ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചതായി യോഗം വിലയിരുത്തി. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി നിലമ്പൂരിലെ വിവിധ കേന്ദ്രങ്ങളിൽ പ്രചാരണ ബോർഡുകൾ സ്ഥാപിക്കുകയും ആധാരം എഴുത്തുകാരുടെ കുടുംബ യോഗങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |