മലപ്പുറം: കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ഉർദുഭാഷാ പഠനം ആരംഭിക്കുന്നതിനും ഭാഷയുടെ പ്രചരണത്തിനും ജീവിതം സമർപ്പിച്ച വ്യക്തിത്വമായിരുന്നു എസ്.എം.സർവറെന്ന് മലപ്പുറം നഗരസഭാ ചെയർമാൻ മുജീബ് കാടേരി പറഞ്ഞു. കേരള ഉർദു ടീച്ചേഴ്സ് അക്കാദമിക് കൗൺസിലിന്റെ അഭിമുഖ്യത്തിൽ മലപ്പുറത്ത് സംഘടിപ്പിച്ച സംസ്ഥാന തല സർവർ ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ.അബ്ദുൽ ഹക്കിം മുഖ്യപ്രഭാഷണം നടത്തി. പ്രശസ്ത എഴുത്തുകാരനും ഗവേഷകനുമായ ഡോ. കെ.പി.ശംസുദ്ദീൻ തിരൂർക്കാട് അദ്ധ്യക്ഷത വഹിച്ചു. സർവറിന്റെ ശിഷ്യരിൽ പ്രധാനിയും ഉർദു ഭാഷാ പ്രചാരകനും ദീർഘകാലം കെ.യു.ടി.എ സംസ്ഥാന പ്രസിഡന്റുമായിരുന്ന പി.മൊയ്തീൻ കുട്ടി മാസ്റ്ററെ ചടങ്ങിൽ ആദരിച്ചു. സംസ്ഥാന ഉർദു അക്കാദമിക് കോർഡിനേറ്റർ ടി.എ റഷീദ് പന്തല്ലൂർ സർവർ അനുസ്മരണം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |