പരപ്പനങ്ങാടി : നെടുവ ഗവ: ഹൈസ്‌കൂളിന്റെയും ബി.ആർ.സി പരപ്പനങ്ങാടിയുടെയും സംയുക്താഭിമുഖ്യത്തിൽ ക്രിയേറ്റീവ് കോർണർ ഉദ്ഘാടനവും ഏകദിന ശിൽപശാലയും നടത്തി . ബി.പി.സി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.ടി. എ. പ്രസിഡന്റ് എം.ശശി അദ്ധ്യക്ഷത വഹിച്ചു. പ്രധാനാദ്ധ്യാപിക ദേവി സ്വാഗതം പറഞ്ഞു. ദിൽന നന്ദി പറഞ്ഞു. രഘുനാഥൻ കൊളത്തൂർ , സുമേഷ്, ഷൈമ, ശ്രുതി, സിന്ധു, പ്രസീത, ബീന (ജി. യു. പി. എസ്. പുത്തൻ കടപ്പുറം), ചിന്ത (ബി ആർ സി പ്രതിനിധി), പി.ടി.എ പ്രസിഡന്റ് ശശി, പി.ടി.എ കമ്മിറ്റി അംഗങ്ങളായ ദിലീഷ്, സമജ് എന്നിവരും ശില്പശാലയ്ക്ക് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |