പെരിന്തൽമണ്ണ: ഏലംകുളം ഗ്രാമ പഞ്ചായത്തും കുടുംബശ്രീയും ചേർന്ന് രണ്ടര ഏക്കർ സ്ഥലത്ത് ഓണത്തിന് വേണ്ടി നടത്തുന്ന മല്ലിക കൃഷിക്ക് തുടക്കമായി.
പഞ്ചായത്തിലെ വിവിധ കുടുംബശ്രീ അംഗങ്ങളുടെയും സംഘകൃഷിക്കാരുടെയും നേതൃത്വത്തിലാണ് നിറപ്പൊലിമ നടപ്പിലാക്കുന്നത്. പഞ്ചായത്തിലെ കുടുംബങ്ങൾക്ക് ഓണത്തിന് പൂവിടുന്നതിന് വേണ്ടിയാണിത്. റോസ് സംഘകൃഷി ഗ്രൂപ്പിലെ ഇന്ദിരയുടെ 35 സെന്റ് സ്ഥലത്താണ് തുടക്കമിട്ടത്. പഞ്ചായത്ത് പ്രസിഡന്റ് പി. സുധീർ ബാബു ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ എം.ആർ. മനോജ് അദ്ധ്യക്ഷനായി. ചടങ്ങിൽ സി.ഡി.എസ് പ്രസിഡന്റ് സുനിത പദ്ധതി വിശദീകരിച്ചു. ജീവ അംഗം ഉമ, സി.ഡി.എസ് മെമ്പർ എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |