കാളികാവ്: ചോക്കാട് വില്ലേജ് ഓഫീസ് ഭൂമി വിവരങ്ങളും രേഖകളും ഒറ്റ ആപ്പിൽ. സംസ്ഥാനത്തെ ഏറ്റവും മികച്ച വില്ലേജ് ഓഫീസർക്കുള്ള സംസ്ഥാന അവാർഡ് ജേതാവ് ബി.സി.ബിജുവിന്റെ നേതൃത്വത്തിലാണ് ചോക്കാട് വില്ലേജ് ഓഫീസ് വീണ്ടും ജനപ്രിയമാകുന്നത്. നേരത്തെ സ്മാർട്ട് വില്ലേജുകളുടെ പട്ടികയിലും ഡിജിറ്റൽ സേവനങ്ങളിലും ജില്ലയിൽ ചോക്കാട് മുന്നിലായിരുന്നു.ഇപ്പോൾ വില്ലേജിനു കീഴിലെ മുഴുവൻ ഭൂമിയുടെയും സൂക്ഷ്മമായ വിവരങ്ങളും ബ്ലോക്ക് റീ സർവെ നമ്പർ എന്നിവ ഒറ്റ ആപ്പിൽ ലഭ്യമാക്കുകയായിരുന്നു. കേരളത്തിലെ തിരഞ്ഞെടുത്ത സ്മാർട്ട് വില്ലേജുകളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ഇപ്പോൾ ചോക്കാട് വില്ലേജിന്റെ സ്ഥാനം. സ്മാർട്ട് വില്ലേജ് പട്ടികയിൽ സ്ഥാനം പിടിച്ചതിനു പുറമെ നൂറ് ശതമാനവും ഡിജിറ്റൽ ഓൺലൈൻ സേവനം നടപ്പാക്കുകയും ചെയ്തിട്ടുണ്ട്. വില്ലേജിൽ നിന്നും ലഭിക്കേണ്ട എല്ലാ രേഖകളും വീട്ടിലിരുന്ന് നേടാനുള്ള സൗകര്യത്തിനു പുറമെയാണ് ആപ്പിന്റെ സേവനം ലഭ്യമാക്കിയത്. ഭൂമി സംബന്ധമായ മുഴുവൻ വിവരങ്ങളുമടങ്ങിയ ആപ്പാണ് ഇപ്പോൾ വികസിപ്പിച്ചിട്ടുള്ളത്. ചോക്കാട് വില്ലേജിലെ ഏത് ഭൂമിയുടെയും ബ്ലോക്ക് നമ്പർ, സർവ്വേ നമ്പർ, വിസ്തീർണ്ണം, തരം, ലൊക്കേഷൻ തുടങ്ങിയ എല്ലാ വിവരവും ആർക്കും ഇപ്പോൾ നിഷ്പ്രയാസം ലഭിക്കും. ചോക്കാടിനു വേണ്ടി നിർമ്മിച്ച ക്യു ആർ കോഡ് സ്‌കാൻ ചെയ്യുകയേ വേണ്ടൂ. വില്ലേജിലെ മുഴുവൻ ഭൂമിയുടെയും വിവരങ്ങൾ മൊബൈൽ സ്‌ക്രീനിൽ തെളിയും. ഇതോടെ ചോക്കാട് വില്ലേജിന്റെ ഓരോ മുക്കും മൂലയും ആർക്കും മൊബൈൽ സ്‌ക്രീനിൽ ലഭ്യമാകും. ഇതിന്റെ ഭാഗമായുള്ള എല്ലാ ഭൂമിയും ഉൾപ്പെടുന്ന മാപ്പും വില്ലേജ് ഓഫീസിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. മാപ്പും രേഖകളും തയ്യാറാക്കുന്നതിന് മുൻ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് മുരളീധരൻ ബിജുവിനെ സഹായിച്ചിട്ടുണ്ട്.
പടം.........
ചോക്കാട് വില്ലേജ് ഓഫീസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |