വളാഞ്ചേരി: മൂന്ന്,നാല് ക്ലാസുകളിലേക്ക് നടപ്പാക്കുന്ന ക്ലാസ് റൂം ആസ്‌ലാബ്‌പ്രോജക്ട് നടപ്പാക്കുന്ന കുറ്റിപ്പുറം ബി.ആര്‍.സിയുടെ കീഴിലെ ആദ്യത്തെ വിദ്യാലയമായ ജി.എല്‍.പി.എസ് വടക്കുമ്പ്രത്തില്‍ ഏകദിന പഠനോപകരണ നിര്‍മ്മാണ ശില്പശാല നടത്തി. എടയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഇബ്രാഹിം ഉല്‍ഘാടനം ചെയ്തു.സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് സി.മുസ്തഫഅദ്ധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രധാന അദ്ധ്യപകന്‍ എസ്.അച്യുതന്‍ സ്വാഗതം ആശംസിച്ചു. കുറ്റിപ്പുറം ബി.ആര്‍.സി ട്രെയിനര്‍ പി.ഡി.സന്തോഷ് പദ്ധതി വിശദീകരണം നടത്തി.. സ്‌കൂള്‍ വെല്‍ഫയര്‍ കമ്മറ്റി ചെയര്‍മാന്‍ എ. പി. നാസര്‍,സി.ആര്‍.സി കോ-ഓര്‍ഡിനേറ്റര്‍ ഉഷാറാണി രാജീവ്, സ്‌പെഷലിസ്റ്റ് അദ്ധ്യാപകര്‍, മൂന്ന്, നാല് ക്ലാസുകളിലെ അദ്ധ്യാപകര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഭാഷ ലാബ്,ഗണിത ലാബ്, ഇംഗ്ലീഷ് ലാബ്, ഇവിഎസ് ലാബ്, എന്നിവയ്ക്ക് ആവശ്യമായപഠനോപകരണങ്ങള്‍ തയ്യാറാക്കി. കുട്ടികള്‍ക്ക് വ്യക്തിഗതവും ഗ്രൂപ്പ് തലത്തിലും നല്‍കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ കഴിയുന്ന പഠനോപകരണ ങ്ങളാണ് നിര്‍മിച്ചത്. വിവരസാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി നൂതനമായതും ശിശു സൗഹാര്‍ദവും പരിസ്ഥിതി സൗഹാര്‍ദ്ദപരമായ പഠനോപകരണങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്.ശില്‍പ്പശാലയില്‍ നിരവധി രക്ഷിതാക്കള്‍ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |