
മലപ്പുറം: വിദ്യാർത്ഥികളിൽ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ ജില്ലാ പഞ്ചായത്ത് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന വിജയഭേരി പദ്ധതി ഏറ്റെടുത്ത് നടത്താൻ ഇന്ത്യൻ റെഡ്‌ക്രോസ് സൊസൈറ്റിയുടെ വിദ്യാർത്ഥി വിഭാഗമായ ജൂനിയർ റെഡ്‌ക്രോസ് ജില്ലാതല കൗൺസിലേഴ്സ് മീറ്റ് തീരുമാനിച്ചു. മലപ്പുറം എം.എസ്.പി കമ്യുണിറ്റി ഹാളിൽ ചേർന്ന മീറ്റ് മലപ്പറം ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ പി.വി.റഫീഖ് ഉദ്ഘാടനം ചെയ്തു. ഐ.ആർ.സി എസ് ജില്ലാ ചെയർമാൻ ജി മോഹൻ കുമാർ അദ്ധ്യക്ഷത വഹിച്ചു. റെഡ്‌ക്രോസ് ജില്ലാ സെക്രട്ടറി പി.വാസു, ട്രഷറർ പാറപ്പുറത്ത് കുഞ്ഞുട്ടി, യൂത്ത് റെഡ് ക്രോസ് ജില്ലാ കോ.ഓർഡിനേറ്റർ ടി.ഉവൈസ്, ജെ.ആർ.സി ചീഫ് ട്രെയിനർ നന്സാർ എന്നിവർ സംസാരിച്ചു. ജില്ലാ കോ. ഓർഡിനേറ്റർ എ.ഷഫ്്ന സ്വാഗതവും ജില്ലാ പ്രസിഡന്റ് ജാഫർ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |