താനൂർ: അനുസ്മരണം സംഘടിപ്പിച്ചു. ദേവധാർ ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ മുൻഷി പ്രേംചന്ദിന്റെ ജന്മദിന അനുസ്മരണം സംഘടിപ്പിച്ചു. ഹിന്ദി ക്ലബ് സംഘടിപ്പിച്ച പരിപാടി പ്രധാനാദ്ധ്യാപിക ബിന്ദു ടീച്ചർ ഉദ്ഘാടനം ചെയ്തു. യു.പി.വിഭാഗം ഇൻചാർജ് സി.മുരളീധരൻ,എസ്.ആർ.ജി കൺവീനർ ജറീന ,സീനിയർ അദ്ധ്യാപകരായ സി.വി.ജീജ, എ.വി.ഇന്ദിര എന്നിവർ സംസാരിച്ചു. പ്രേംചന്ദിന്റെ കാരക്കേച്ചർ പ്രദർശനം, ഹിന്ദി പുസ്തക പ്രദർശനം, കുട്ടികളുടെ കലാപരിപാടികൾ എന്നിവ നടത്തി. ഹിന്ദി അദ്ധ്യാപകരായ ശ്രീനിവാസൻ, രശ്മിത, സ്മിത, സമീറ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |