തിരൂർ: തിരൂർ സീതി സാഹിബ് മെമ്മോറിയൽ പോളിടെക്നിക്ക് കോളേജ് നാഷണൽ സർവ്വീസ് സ്കീം സംഘടിപ്പിച്ച ഹർഘർ തിരംഗ റാലി പ്രിൻസിപ്പൽ ഡോ: പി.ഐ. ബഷീർ ഉദ്ഘാടനം നിർവ്വഹിച്ചു. ഗവേണിംഗ് ബോഡി ചെയർമാൻ ഡോ: അൻവർ അമീൻ ചേലാട്ട് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി ഫ്ലാഷ് മോബ്, ക്വിസ് മത്സരം, വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. ജീവനക്കാർ ഉൾപ്പെടെ 200 ഓളം വൊളന്റിയർമാർ റാലിയിൽ പങ്കെടുത്തു. പ്രോഗ്രാം ഓഫീസർമാരായ അൻവർ സുലൈമാൻ, എം.ടി.ജംഷീദ് എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |