വണ്ടൂർ: സഹ്യ ആർട്സ് ആൻഡ് സയൻസ് കോളേജിൽ 2023 -25 വർഷത്തെ ബിരുദാനന്തര ബിരുദധാരികൾക്ക് കോൺവൊക്കേഷൻ സംഘടിപ്പിച്ചു. ലീഡ് കോളേജ് പാലക്കാട് ഡീനും എം.ഇ.എസ് മമ്പാട് കോളേജ് മുൻ പ്രിൻസിപ്പലുമായ ഡോ.പി.കെ. ബാബു ഉദ്ഘാടനം ചെയ്തു. വിദ്യാത്ഥികളെയും രക്ഷിതാക്കളെയും അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കോളേജ് മാനേജർ ഇ. അബ്ദുറസാഖ് അദ്ധ്യക്ഷത വഹിച്ചു.
കോളേജ് പ്രിൻസിപ്പൽ ഡോ.എം.എ. സർഫറാസ് നവാസ് , കോളേജ് ഡയറക്ടർ കെ.ടി അബ്ദുള്ളക്കുട്ടി, അഡ്മിനിട്രേറ്റീവ് ഓഫീസർ എം. അബ്ദുൽ അസീസ്, ഐ.ക്യു.എസ്.സി കോ-ഓർഡിനേറ്റർ എൻ.നടാഷ, എം.സഫറുദ്ദീൻ, ടി.സിനോഷ് , സഫ്വാന, വിദ്യാർത്ഥികളായ കെ.ആകസ്മിക, സനീൻ, എൻ.നസ്രിൻ, എൻ.ഹനീന എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |