മലപ്പുറം : അയ്യങ്കളി ദിനത്തിൽ ആദിവാസി ഭൂസമര വേദിയിൽ ദളിത് ലീഗ് പ്രവർത്തകരെത്തി സമരത്തിന് ശക്തിപകരാൻ നേതൃത്വം നൽകി. ചുറ്റം നടന്ന ഉച്ചനീചത്വങ്ങൾക്കെതിരെ അധസ്ഥിതരുടെ ഇടയിൽ നിന്നും ആദ്യമുയർന്ന സ്വരമായിരുന്നു അയ്യൻകാളിയുടെതെന്ന് ചടങ്ങിൽ പങ്കെടുത്ത ദളിത് ലീഗ് മലപ്പുറം മണ്ഡലം ജനറൽ സെക്രട്ടറി ബാബു പാത്തിക്കൽ പറഞ്ഞു. കർഷക തൊഴിലാളികളുടെ ആദ്യത്തെ പണിമുടക്ക് സമരം നയിച്ചത് അയ്യൻകാളിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദളിത് ലീഗ് മണ്ഡലം ട്രഷറർ മണി അരിമ്പ്ര , മനോജ് കാവനൂർ, ഗ്രോ വാസു, ബിന്ദു എന്നിവർ പങ്കെടുത്തു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |