കൊണ്ടോട്ടി: അനധികൃത മദ്യനിർമ്മാണവുമായി ബന്ധപ്പെട്ട് കെണ്ടോട്ടി പുല്ലഞ്ചേരി സ്വദേശി ചെമ്പരത്തി മൂച്ചിക്കൽ വീട്ടിൽ ജയപ്രകാശിനെ (49) ഏഴ് ലിറ്റർ ചാരായം, 80 ലിറ്റർ വാഷ്, വാറ്റുപകരണങ്ങൾ എന്നിവ സഹിതം മലപ്പുറം എക്‌സൈസ് അറസ്റ്റ് ചെയ്തു.
മലപ്പുറം റെയ്ഞ്ച് അസി. എക്‌സൈസ് ഇൻസ്‌പെക്ടർ എം. വിജയന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തെ തുടർന്ന് ജയപ്രകാശിന്റെ നീക്കങ്ങൾ എക്‌സൈസ് ആഴ്ചകളായി നിരീക്ഷിച്ച് വരികയായിരുന്നു.
മലപ്പുറം എക്‌സൈസ് റെയ്ഞ്ച് ഓഫീസിലെ അസി. എക്‌സൈസ് ഇൻസ്‌പെക്ടർ പി പ്രശാന്ത്, പ്രിവന്റീവ് ഓഫീസർ എൻ. രഞ്ജിത്ത്, സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ. ഷംസുദ്ദീൻ , വനിതാ സിവിൽ എക്‌സൈസ് ഓഫീസർ പി.എസ്. സില്ലഎന്നിവരും എക്‌സൈസ് പരിശോധനയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |