മലപ്പുറം: രാജ്യത്തെ ഗ്രാമീണ ബാങ്ക് മേഖലയിൽ ഇനിഷ്യൽ പബ്ലിക്ക് ഓഫറിംഗ് വഴി സ്വകാര്യവൽകരണം ലക്ഷ്യമിടുന്ന കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ ജോയിന്റ് ഫോറം ഓഫ് കേരള ഗ്രാമീണ ബാങ്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ മലപ്പുറത്ത് ബാങ്ക് ഹെഡ് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. സി.ഐ.ടി.യു അഖിലേന്ത്യ വൈസ് പ്രസിഡന്റും മുൻമന്ത്രിയുമായ ജെ. മേഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ പൊതു സമ്പത്താകെ വിദേശ കോർപ്പറേറ്റുകൾക്ക് വേണ്ടി വിറ്റ് തുലക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ തൊഴിലാളികൾ ഒരുമിച്ച് നിൽക്കണമെന്ന് അവർ ആവശ്യപ്പെട്ടു. കെ.ജി.ബി.എസ്.എ.ഒ.സി കൺവീനർ ടി.സോമൻ അദ്ധ്യക്ഷത വഹിച്ചു. കെ.ജി.ബി.ഇ.യു.ഒ.യു കൺവീനർ സി.മിഥുൻ, കെ.ജി.ബി.ഒ.യു ജനറൽ സെക്രട്ടറി പി.രാജേഷ്, ബെഫി സംസ്ഥാന ജനറൽ സെക്രട്ടറി ജെറിൻ കെ.ജോൺ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |