മലപ്പുറം:ഒന്നാം പാദ മൂല്യനിർണയം പൂർത്തിയായിട്ടും പാഠപുസ്തക വിതരണം പൂർണ്ണമായും നടത്താൻ പൊതുവിദ്യാഭ്യാസ വകുപ്പിന് കഴിഞ്ഞില്ലെന്ന് കേരള സ്‌കൂൾ ടീച്ചേഴ്സ് യൂണിയൻ ജില്ലാ കമ്മറ്റി കുറ്റപ്പെടുത്തി. ഓരോ ദിവസത്തെയും പാഠങ്ങൾ ഫോട്ടോ സ്റ്റാറ്റ് എടുത്ത് കുട്ടികൾ മടുത്തു.സാമ്പത്തിക പരമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾ പ്രയാസത്തിലാണ്. പല തവണ അദ്ധ്യാപകരോട് ചോദിച്ചിട്ടും അവർക്ക് കൃത്യമായി വിവരം കൊടുക്കാൻ കഴിയുന്നില്ല. പാഠപുസ്തകവിതരണം ഉടനെ പൂർത്തിയാക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും ജില്ല പ്രസിഡന്റ് എൻ.പി .മുഹമ്മദലി, ജനറൽ സെക്രട്ടറി കോട്ട വീരാൻകുട്ടി , ട്രഷറർ കെ.എം. ഹനീഫ എന്നിവർ പ്രസ്താവിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |